സുരക്ഷ ഉറപ്പാക്കാൻ സൈബർ നയം ഭേദ​ഗതി ചെയ്യുന്നു; പുതിയ നിർദേശങ്ങൾക്ക് അം​ഗീകാരം 

രാജ്യത്തെ സൈബർ സുരക്ഷാ നയം ഭേദ​ഗതി ചെയ്യുന്നു. അടുത്ത മാസത്തോടെയാവും ഭേദ​ഗതി കൊണ്ടുവരിക
സുരക്ഷ ഉറപ്പാക്കാൻ സൈബർ നയം ഭേദ​ഗതി ചെയ്യുന്നു; പുതിയ നിർദേശങ്ങൾക്ക് അം​ഗീകാരം 

ന്യൂഡൽഹി: രാജ്യത്തെ സൈബർ സുരക്ഷാ നയം ഭേദ​ഗതി ചെയ്യുന്നു. അടുത്ത മാസത്തോടെയാവും ഭേദ​ഗതി കൊണ്ടുവരിക. ഇത് സംബന്ധിച്ച് നിർദേശങ്ങൾക്ക് നിയമ വകുപ്പ് അം​ഗീകാരം നൽകി. സാമ്പത്തിക തട്ടിപ്പ്, വ്യക്തിത്വ വിവര ചൂഷണം എന്നിവയുടെ വിവിധ വശങ്ങൾ, അതിനുള്ള പരിഹാര മാർ​ഗങ്ങൾ എന്നിവ ഉൾപ്പെടുത്തി കൊണ്ടുള്ള വ്യവസ്ഥകൾ അടങ്ങിയ പുതിയ നയമാണ് രാജ്യത്ത് നിലവിൽ വരാൻ പോകുന്നത്. 

നിലവിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് കൃത്യമായ നിയമത്തിന്റെ അഭാവം രാജ്യത്തുണ്ട്. 2013ലെ സൈബർ സുരക്ഷാ നയത്തിന് ഒരു നിയമത്തിന്റെ അവ​ഗാഹത ഇല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിലുണ്ടായ ന്യൂനതകൾ പരിഹരിച്ച് പുതിയ നയം കൊണ്ടുവരാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. 

നാഷണൽ സൈബർ സെക്യൂരിറ്റി കോർഡിനേറ്ററുടെ ഓഫീസ്, നോഡൽ അതോറിറ്റി എന്നീ ഏജൻസികളാണ് വിവിധ മന്ത്രാലയങ്ങളിൽ നിന്നും മറ്റ് വിദ​ഗ്ധരിൽ നിന്നും നിർദേശങ്ങൾ ശേഖരിച്ചത്. നയം ഓർഡിനൻസ് ആയി വിജ്ഞാപനം ചെയ്യാനുള്ള നീക്കത്തിലാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയം. 

പുതിയ നയം വിജ്ഞാപനം ചെയ്യുന്നതിന് മുൻപായി ടെലികോം കമ്പനികളോട് അവരുടെ നെറ്റ്വർക്ക് സിസ്റ്റം ഇൻഫോർമേഷൻ സെക്യൂരിറ്റി ഒാഡിറ്റിങ്ങിന് വിധേയമാക്കാൻ സർക്കാർ ആവശ്യപ്പെട്ടു. ആ​ഗോള ഡാറ്റാബേസിലേക്ക് വിവര ചോർച്ച നടത്തുന്ന പഴുതുകൾ ഉണ്ടെങ്കിൽ അത് പുതിയ നയം പ്രാബല്യത്തിൽ വരുന്നതിന് മുൻപേ അടയ്ക്കുകയാണ് ലക്ഷ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com