'ഭാവിയില്‍ വീട് വേണം, വിശ്വസിച്ച് ജോയിന്റ് അക്കൗണ്ട് തുറന്നു'; വിവാഹ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; കാമുകനെതിരെ 30കാരി 

വിവാഹ വാഗ്ദാനം നല്‍കി മുന്‍ കാമുകന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി യുവതിയുടെ പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: വിവാഹ വാഗ്ദാനം നല്‍കി മുന്‍കാമുകന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി യുവതിയുടെ പരാതി. ഭാവിയില്‍ വീട് പണിയാന്‍ എന്ന പേരില്‍ ജോയിന്റ് അക്കൗണ്ട് തുറന്നാണ് തട്ടിപ്പ് നടത്തിയത്. മുന്‍ കാമുകനും മാതാപിതാക്കളും ചേര്‍ന്ന് തന്നില്‍ നിന്ന് 11.5 ലക്ഷം രൂപ തട്ടിയെടുത്തതായാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

ബംഗളൂരുവിലാണ് സംഭവം. പശ്ചിമബംഗാളില്‍ നിന്നുള്ള 30കാരിയാണ് തട്ടിപ്പിന് ഇരയായത്. ബിഹാര്‍ സ്വദേശിയായ ഇന്ദ്രാനില്‍ ദത്ത തന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്.

ആറുവര്‍ഷം മുന്‍പ് കോളജില്‍ വച്ചാണ് ഇവര്‍ പരസ്പരം അടുത്തത്. പഠിത്തം കഴിഞ്ഞ് ഇരുവരും വ്യത്യസ്ത കമ്പനികളില്‍ ജോലി ആരംഭിച്ചു. ഇന്ദ്രാനില്‍ ദത്തയുടെ കുടുംബം 30കാരിയുമായുള്ള പ്രണയബന്ധത്തെ അനുകൂലിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.

ഭാവിയില്‍ വീടു നിര്‍മ്മിക്കാന്‍ സമ്പാദ്യം  വേണമെന്ന പേരില്‍ ജോയിന്റ് അക്കൗണ്ട് തുറക്കണമെന്ന് ഇന്ദ്രാനില്‍ ആവശ്യപ്പെട്ടു.ഇന്ദ്രാനിലിന്റെ വാക്കില്‍ വിശ്വസിച്ച താന്‍, സമ്പാദ്യം ജോയിന്റ് അക്കൗണ്ടിലേക്ക് മാറ്റി. ജോയിന്റ് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ഇന്ദ്രാനില്‍ ആണ്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഈ അക്കൗണ്ടിന്റെ പേരില്‍ ക്രെഡിറ്റ് കാര്‍ഡിനും യുവാവ് അപേക്ഷിച്ചു. യുവാവിനെ സാമ്പത്തികമായി സഹായിക്കണമെന്ന് ഇന്ദ്രാനിലിന്റെ മാതാപിതാക്കള്‍ യുവതിയോട് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ തന്നില്‍ നിന്ന് 11.5 ലക്ഷം രൂപ തട്ടിയെടുത്തതായി 30കാരിയുടെ പരാതിയില്‍ പറയുന്നു.

പണം തട്ടിയെടുത്ത ശേഷം തന്നില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ യുവാവ് തുടങ്ങി. അതിനിടെ ബിഹാറിലെ സ്വദേശമായ കിഷന്‍ഗഞ്ചിലേക്ക് യുവാവ് മടങ്ങിപ്പോയതായി യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com