പത്ത് വയസില്‍ താഴെ പ്രായമുള്ള മൂന്ന് മക്കളെ കനാലില്‍ വലിച്ചെറിഞ്ഞു; അമ്മ ജീവനൊടുക്കി 

പത്ത് വയസില്‍ താഴെ പ്രായമുള്ള മൂന്ന് മക്കളെ കനാലില്‍ വലിച്ചെറിഞ്ഞ ശേഷം അമ്മ ജീവനൊടുക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: പത്ത് വയസില്‍ താഴെ പ്രായമുള്ള മൂന്ന് മക്കളെ കനാലില്‍ വലിച്ചെറിഞ്ഞ ശേഷം അമ്മ ജീവനൊടുക്കി. ഭര്‍ത്താവുമായുള്ള അസ്വാരസ്യങ്ങളാണ് ഈ കടുംകൈയ്ക്ക് 28കാരിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം.

കര്‍ണാടകയിലെ കുടകിലാണ് സംഭവം. കനാലില്‍ ഒരു പെണ്‍കുട്ടി അടക്കം പത്ത് വയസില്‍ താഴെ പ്രായം വരുന്ന മൂന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ കുട്ടികളുമായി 28കാരിയായ ചെന്നമ്മ കനാലിലേക്ക് പോകുന്നത് കണ്ടതായി നാട്ടുകാര്‍ പറയുന്നു. 

കുട്ടികളെ കനാലിലേക്ക് വലിച്ചെറിഞ്ഞ ശേഷം അമ്മ വെള്ളത്തിലേക്ക് തന്നെ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചിത്രദുര്‍ഗ സ്വദേശികളായ ചെന്നമ്മയും ഭര്‍ത്താവും ആറുമാസം മുന്‍പാണ് ജോലി തേടി ഇവിടെ എത്തിയത്. കഴിഞ്ഞ ദിവസം ദമ്പതികള്‍ പരസ്പരം വഴക്കിട്ടതായി അയല്‍വാസികള്‍ പറഞ്ഞതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com