യൂണിഫോം ധരിച്ച് മാർച്ച് ചെയ്ത് ഉ​ഗ്രൻ സല്യൂട്ട്; ആ അഞ്ച് വയസുകാരനെ പട്ടാളത്തിലെടുത്തു! കുഞ്ഞു നം​ഗ്യാലിന് ആദരം (വീഡിയോ)

യൂണിഫോം ധരിച്ച് മാർച്ച് ചെയ്ത് ഉ​ഗ്രൻ സല്യൂട്ട്; ആ അഞ്ച് വയസുകാരനെ പട്ടാളത്തിലെടുത്തു! കുഞ്ഞു നം​ഗ്യാലിന് ആദരം (വീഡിയോ)
യൂണിഫോം ധരിച്ച് മാർച്ച് ചെയ്ത് ഉ​ഗ്രൻ സല്യൂട്ട്; ആ അഞ്ച് വയസുകാരനെ പട്ടാളത്തിലെടുത്തു! കുഞ്ഞു നം​ഗ്യാലിന് ആദരം (വീഡിയോ)

ന്യൂഡൽഹി: വഴിയരികിൽ നിന്ന് ജവാൻമാർക്ക് ഉശിരൻ സല്യൂട്ട് നൽകിയ അഞ്ച് വയസുകാരൻ നവാങ് നം​ഗ്യാലിന് ആദരവുമായി ഇന്തോ- ടിബറ്റൻ ബോർഡർ പൊലീസ്. നിഷ്‌കളങ്കത നിറഞ്ഞ ആ കുഞ്ഞു മുഖവും കുഞ്ഞിക്കൈകൾ ഉയർത്തി നൽകിയ സല്യൂട്ടും സാമൂഹിക മാധ്യമങ്ങളിൽ വലിയ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്തോ- ടിബറ്റൻ സേനയുടെ ആദരം. 

നംഗ്യാലിന് ഒരു കുട്ടി യൂണിഫോം നൽകി മാർച്ച് ചെയ്ത് വന്ന് എങ്ങനെ സല്യൂട്ട് ചെയ്യണമെന്ന് ക്യാമ്പിൽ പരിശീലനം നൽകി. പരിശീലനത്തിന് ശേഷം യൂണിഫോമണിഞ്ഞ് ഗംഭീരമായി മാർച്ച് ചെയ്ത് വന്ന് സൈനികരെ സല്യൂട്ട് ചെയ്യുന്ന നംഗ്യാലിന്റെ വീഡിയോ ഐടിബിപി തന്നെ വീണ്ടും ട്വിറ്റർ വഴി പുറത്തുവിട്ടു. വീണ്ടും പ്രചോദിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഐടിബിപി വീഡിയോ പുറത്തുവിട്ടത്.  

അതിർത്തി ഗ്രാമമായ ലഡാക്കിലെ ചുഷൂൾ എന്ന സ്ഥലത്താണ് നം​ഗ്യാൽ താമസിക്കുന്നത്. വഴിയരികിൽ കാത്ത് നിന്നാണ് നം​ഗ്യാൽ ഇന്തോ-ടിബറ്റൻ പൊലീസിന് ​ഗംഭീര സല്യൂട്ട് നൽകിയത്.

നഴ്‌സറി ക്ലാസ് വിദ്യാർത്ഥിയായ നംഗ്യാൽ ജവാൻമാരെ സല്യൂട്ട് ചെയ്യുന്ന വീഡിയോ ഒക്ടോബറിൽ ആണ് വൈറലായത്. സൈനിക വാഹനം കടന്നു പോകുമ്പോൾ വഴിയരികിൽ കാത്തു നിന്ന് നംഗ്യാൽ വാഹനത്തിലുള്ള ജവാൻമാരെ സല്യൂട്ട് ചെയ്യുകയായിരുന്നു. വാഹനത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ജവാൻമാർ തന്നെയാണ് വീഡിയോ പകർത്തിയത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ  വൈറലായതോടെ നംഗ്യാൽ താരമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com