'ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല ; തെറ്റു തിരുത്തിയില്ലെങ്കില്‍ ഇനിയും പിന്നിലാകും' ; തുറന്നടിച്ച് കപില്‍ സിബല്‍

ഉത്തരേന്ത്യയില്‍ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടമായി. ബിജെപിക്ക് ബദലായി ജനം കോണ്‍ഗ്രസിനെ കാണുന്നില്ല
'ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല ; തെറ്റു തിരുത്തിയില്ലെങ്കില്‍ ഇനിയും പിന്നിലാകും' ; തുറന്നടിച്ച് കപില്‍ സിബല്‍

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കപില്‍ സിബല്‍ വീണ്ടും. ബിഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് സിബല്‍ വീണ്ടും നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ബിജെപിക്കെതിരെ ശക്തമായ ബദലാകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. ജനങ്ങളുടെ വിശ്വാസം നേടാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും വിമര്‍ശനം. 

ബിഹാറിലെന്നല്ല രാജ്യത്ത് ഒരിടത്തും ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ഉത്തരേന്ത്യയില്‍ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടമായി. ബിജെപിക്ക് ബദലായി ജനം കോണ്‍ഗ്രസിനെ കാണുന്നില്ല. തെറ്റുതിരുത്താന്‍ നേതൃത്വം തയ്യാറായില്ലെങ്കില്‍ ഇനിയും പിന്നിലാകും.

വിഷയങ്ങളെല്ലാം നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചെങ്കിലും മുഖം തിരിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ വിഷയങ്ങള്‍ പറയാന്‍ വേദി ഇല്ലാത്തതിനാലാണ് പരസ്യമായി പ്രതികരിക്കുന്നതെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. 

നേരത്തെ സിബലിന്റെയും ശശി തരൂരിന്റെയും നേതൃത്വത്തില്‍ 23 ഓളം നേതാക്കള്‍ പാര്‍ട്ടിക്ക് സ്ഥിരം പ്രസിഡന്റിനെ നിയമിക്കണമെന്നും, ശക്തമായ നേതൃത്വം ഉണ്ടാകണമെന്നും ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com