കോവിഡ്: ഹരിയാനയിലെ ആദ്യ വനിതാ എംപി ചന്ദ്രാവതി അന്തരിച്ചു 

പുതുച്ചേരിയിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആയും സേവനം ചെയ്തിട്ടുണ്ട്
കോവിഡ്: ഹരിയാനയിലെ ആദ്യ വനിതാ എംപി ചന്ദ്രാവതി അന്തരിച്ചു 

ചണ്ഢീഗഡ്: ഹരിയാനയിലെ ആദ്യത്തെ വനിതാ എംപി ചന്ദ്രാവതി അന്തരിച്ചു. 92 വയസ്സായിരുന്നു. പുതുച്ചേരിയിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആയും സേവനം ചെയ്തിട്ടുണ്ട്. നവംബര്‍ അഞ്ചിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചന്ദ്രാവതി ചികിത്സയിലിരിക്കെയാണ് മരിച്ചത്. കോവിഡ് ബാധിതയായിരുന്നു

1977ലാണ് ബിവാനി നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ചന്ദ്രാവതി ഹരിയാനയിലെ ആദ്യ വനിത എംപി ആയത്. പിന്നീട് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1990ലാണ് പുതുച്ചേരിയിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആയത്. 

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. രാഷ്ടീയത്തിലും സാമൂഹിക സേവന രംഗത്തും ഒരുപോലെ പ്രവര്‍ത്തിച്ച ചന്ദ്രാവതി സ്ത്രീശാക്തീകരണത്തിന്റെ ഉദ്ദാഹരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com