പട്ടാപ്പകല്‍ നടുറോഡില്‍ സായുധ സംഘം യുവാവിന്റെ തല വെട്ടി, ശിരസ് പള്ളിയുടെ വെളിയിലേക്ക് വലിച്ചെറിഞ്ഞു; ദൃശ്യങ്ങള്‍ പുറത്ത്, ഭീതിയില്‍ നാട്ടുകാര്‍

തമിഴ്‌നാട്ടില്‍ പട്ടാപ്പകല്‍ സായുധ സംഘം യുവാവിന്റെ തല വെട്ടിമാറ്റി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ പട്ടാപ്പകല്‍ സായുധ സംഘം യുവാവിന്റെ തല വെട്ടിമാറ്റി.
ശരീരത്തില്‍ നിന്ന് അറുത്തുമാറ്റിയ തല പളളിയുടെ വെളിയിലേക്ക് വലിച്ചെറിഞ്ഞു. ഈ സമയം ആ വഴി കടന്നുപോയ വഴിയാത്രക്കാരന്‍ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി.  ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മധുരയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കിഴവാസലിലെ തിരക്കുള്ള റോഡില്‍ വച്ചാണ് അക്രമിസംഘം അഴിഞ്ഞാടിയത്. നടന്നുപോകുകയായിരുന്ന മുരുകാനന്ദം എന്ന പേരിലുള്ള യുവാവിനെ കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു. ശരീരത്തില്‍ നിന്ന് അറുത്തുമാറ്റിയ തല തൊട്ടടുത്തുള്ള പള്ളിയുടെ വെളിയിലേക്ക് വലിച്ചെറിഞ്ഞതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

ശബ്ദം കേട്ട് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമി സംഘം എത്തിയ കാര്‍ പിടിച്ചെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com