രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു; ചികിത്സയിലുള്ളവര്‍ നാലര ലക്ഷത്തിലേക്ക്, രോഗമുക്തര്‍ 82 ലക്ഷം കടന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2020 09:58 AM  |  

Last Updated: 16th November 2020 10:33 AM  |   A+A-   |  

ചിത്രം: പിടിഐ

 

ന്യൂഡല്‍ഹി: രാജ്യത്തിന് ആശ്വാസം നല്‍കി കോവിഡ് കണക്കുകള്‍. മാസങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 30,000ലേക്ക് എത്തി. ഇന്നലെ 30,548 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 88,45,127 ആയി ഉയര്‍ന്നു എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 435 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതോടെ മൊത്തം മരണസംഖ്യ 1,30,070 ആയി ഉയര്‍ന്നു. നിലവില്‍ 4,65,478 പേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്.

ഇന്നലെ മാത്രം ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 13,738 പേരുടെ കുറവാണ് ഉണ്ടായത്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 82,49,579 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 43,851 പേരാണ് രോഗമുക്തി നേടിയതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.