പബ്ജി കളിക്കാൻ മൊബൈൽ നൽകിയില്ല, സുഹൃത്തിനെ 14കാരൻ അടിച്ചുകൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2020 07:17 PM  |  

Last Updated: 17th November 2020 07:17 PM  |   A+A-   |  

pubg

 

ജയ്പൂർ: പബ്ജി കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തിരുന്ന സുഹൃത്തിനെ 14കാരൻ അടിച്ചുകൊന്നു.  രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലാണ് സംഭവം. ഹമീദ് എന്ന 17കാരനായ കുട്ടിയാണ് മരിച്ചത്. 

നവംബർ 9 തിങ്കളാഴ്ചയാണ്  14കാരൻ 17കാരനെ ആക്രമിച്ചത്. വലിയൊരു കല്ല് ഉപയോ​ഗിച്ച് ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഭേർവാലി കുന്നിൻ മുകളിൽ നിന്നാണ് ഹമീദിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. ഹമീദിന്റെ പിതാവ് റാഷിദ് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 

മാതാവ് റുക്മ ദേവിക്കൊപ്പം പോയ കുട്ടി, തിരിച്ചുവന്നില്ലെന്ന് പരാതിയിൽ വ്യക്തമാക്കിയിരിന്നു.ഫോണിൽ പലതവണ വിളിക്കാൻ ശ്രമിച്ചെങ്കിലും ബന്ധപ്പെടാനായില്ല. ഹമീദിന്റെ ഫോൺ കണ്ടെത്തി പരിശോധിച്ചപ്പോഴാണ് സുഹൃത്തിനൊപ്പം പബ്ജി കളിക്കാറുണ്ടെന്ന് മനസ്സിലായത്. തുടർന്നാണ് 14കാരൻ ഹമീ​ദിനെ കൊല്ലുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്.