45 കാരിയുടെ മൊബൈല്‍ നഷ്ടപ്പെട്ടു; സ്വകാര്യ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കും; പത്തുലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിലിങ്

നഷ്ടപ്പെട്ട മൊബൈല്‍ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുരുഗ്രാം:  നഷ്ടപ്പെട്ട മൊബൈല്‍ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം. 45 കാരിയെ ഫോണ്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. പത്തുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് 45 കാരി പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. തുടര്‍ന്ന് ശനിയാഴ്ച വീണ്ടും പൊലീസില്‍ പരാതി നല്‍കി.

ശനിയാഴ്ചയാണ് ഇവര്‍ക്ക് ഫോണ്‍ വിവരം ദുരുപയോഗം ചെയ്യാതിരിക്കണമെങ്കില്‍ പത്തുലക്ഷം രൂപ ആവശ്യപ്പെട്ട് ഫോണ്‍ വിളി വന്നത്. ഇല്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുമെന്നായിരുന്നു അജ്ഞാതന്റെ ഭീഷണി. 

യുവതിയുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി ജില്ലാ  പൊലീസ് ഓഫീസര്‍ പറഞ്ഞു. കോള്‍ വന്ന മൊബൈല്‍ നമ്പര്‍ നിരീക്ഷണത്തിലാണെന്നും പ്രതിയെ തിരിച്ചറിയാന്‍ ഇത് സഹായകമെന്നുമാണ് പൊലീസ് കരുതുന്നത്. 45കാരിയ്ക്ക് പണം ആവശ്യപ്പെട്ട് അജ്ഞാത സന്ദേശം ലഭിച്ചതിന് പിന്നാലെ ഇക്കാര്യം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു.  തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

സെപ്റ്റംബര്‍ 27നാണ് ഇവരുടെ ഫോണ്‍ നഷ്ടമായത്. അതിന് പിന്നാലെ ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 45കാരിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഫോണ്‍ വിളി വന്നത്. ആദ്യം തമാശയാണെന്ന് കരുതിയെങ്കിലും പിന്നാലെ തുടര്‍ച്ചയായി വിളി വന്നപ്പോള്‍ ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com