മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കി;  5നും 16നും ഇടയിലുള്ള 50 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; സര്‍ക്കാര്‍ എന്‍ജിനിയര്‍ അറസ്റ്റില്‍

മൊബൈലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും നല്‍കിയാണു കുട്ടികളെ വശീകരിച്ചിരുന്നതെന്ന് ഇയാള്‍ പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 50 കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കിയ സര്‍ക്കാര്‍ എന്‍ജിനീയറെ സിബിഐ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ജലസേചന വകുപ്പിലെ എന്‍ജിനീയറാണ് അറസ്റ്റിലായത്. അഞ്ചിനും പതിനാറിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ഇയാള്‍ 10 വര്‍ഷമായി പീഡിപ്പിച്ചത്.

ചിത്രകൂട്, ബന്ദ, ഹമിപുര്‍ എന്നീ മൂന്നു ജില്ലകളിലായാണ് കുട്ടികളെ പീഡിപ്പിച്ചത്. ബന്ദ ജില്ലയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സിബിഐ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 8 മൊബൈല്‍ ഫോണ്‍, 8 ലക്ഷം രൂപ, സെക്‌സ് ടോയിസ്, ലാപ്‌ടോപ് മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഇയാള്‍ ഡാര്‍ക്ക്‌നെറ്റില്‍ വിഡിയോകളും ഫോട്ടോകളും പങ്കുവയ്ക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്തതായും കണ്ടെത്തി.

മൊബൈലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും നല്‍കിയാണു കുട്ടികളെ വശീകരിച്ചിരുന്നതെന്ന് ഇയാള്‍ സിബിഐയോട് പറഞ്ഞു. തന്റെ ചെയ്തികളെക്കുറിച്ചു കുട്ടികള്‍ പുറത്തു പറയില്ലെന്ന് ഇങ്ങനെ ഉറപ്പിച്ചിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. 

രാജ്യത്ത് പ്രതിദിനം 100 കുട്ടികളെങ്കിലും ലൈംഗികചൂഷണത്തിന് ഇരയാകുന്നുവെന്നാണ് നാഷണല്‍ െ്രെകം റെക്കോര്‍ഡ്്‌സ് ബ്യൂറോയുടെ കണക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com