ലക്ഷ്മി വിലാസ് ബാങ്കില്‍ മോറട്ടോറിയം; 25,000 രൂപയിലധികം പിന്‍വലിക്കാനാവില്ല

25,000 രൂപയിലധികം തുക പിന്‍വലിക്കണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ രേഖാമൂലമുളള അനുമതി വേണം
ലക്ഷ്മി വിലാസ് ബാങ്കില്‍ മോറട്ടോറിയം; 25,000 രൂപയിലധികം പിന്‍വലിക്കാനാവില്ല

ന്യൂഡല്‍ഹി: സ്വകാര്യ മേഖലയിലുള്ള ലക്ഷ്മി വിലാസ് ബാങ്കില്‍ ഡിസംബര്‍ 16 വരെ മോറട്ടോറിയം. ഈ കാലയളവില്‍ ബാങ്കില്‍ നിന്ന് 25,000 രൂപയിലധികം പിന്‍വലിക്കാനാവില്ലെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതിലധികം തുക പിന്‍വലിക്കണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ രേഖാമൂലമുളള അനുമതി വേണം. 

കഴിഞ്ഞ മൂന്ന് വര്‍ഷമായി ബാങ്ക് തുടര്‍ച്ചയായി നഷ്ടം നേരിടാന്‍ തുടങ്ങിയതോടെയാണ് അതിന്റെ സാമ്പത്തികനില മോശമായത്. ഇതേത്തുടര്‍ന്ന് നിക്ഷേപകര്‍ വന്‍തോതില്‍ തുക പിന്‍വലിക്കാന്‍ തുടങ്ങി. ഭരണ തലത്തിലുള്ള ഗുരുതര പ്രശ്‌നങ്ങളും ബാങ്കിനെ പ്രതിസന്ധിയിലാക്കി. നിക്ഷേപകന്റെ ചികിത്സ, ഉന്നത വിദ്യാഭ്യാസത്തിന്റെ ഫീസ്, വിവാഹം എന്നിവയ്ക്കുവേണ്ടി 25,000 രൂപയിലധികം റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ പിന്‍വലിക്കാമെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

വിശ്വസനീയമായ പുനരുദ്ധാരണ പദ്ധതിയുടെ അഭാവത്തില്‍ നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാനാണ് മോറട്ടോറിയം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലേക്ക് ആര്‍ബിഐ എത്തിയത്. റിസര്‍വ് ബാങ്കിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com