സൈനിക് സ്‌കൂൾ പ്രവേശനം: പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി 

സൈനിക് സ്‌കൂളുകളിലെ പ്രവേശനത്തിനായുള്ള പരീക്ഷ ജനുവരി 10-നാണ് നടക്കുക
സൈനിക് സ്‌കൂൾ പ്രവേശനം: പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി 

ന്യൂഡൽഹി: സൈനിക് സ്‌കൂൾ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തിയതി ഡിസംബർ മൂന്നുവരെയാണ് നീട്ടിയിരിക്കുന്നത്. ഒക്ടോബർ 20 എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ച തിയതി. 

ആറാംക്ലാസിലേക്കും ഒൻപതാം ക്ലാസിലേക്കുമാണ് പ്രവേശനം ലഭിക്കുക. ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷാർഥിയുടെ പ്രായം 2021 മാർച്ച് 31-ന് 10-നും 12-നും ഇടയ്ക്കായിരിക്കണം (ജനനം, 1.4.2009-നും 31.3.2011-നും ഇടയ്ക്ക്). ഒമ്പതാംക്ലാസ് പ്രവേശനം തേടുന്നവർ പ്രവേശനസമയത്ത് അംഗീകൃത സ്‌കൂളിൽനിന്നും എട്ടാംക്ലാസ് ജയിച്ചിരിക്കണം. അപേക്ഷകർ 1.4.2006-നും 31.3.2008-നും ഇടയ്ക്ക് ജനിച്ചവരായിരിക്കണം (പ്രായം 13-നും 15-നും ഇടയ്ക്ക്). 

http://aissee.nta.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുപയോഗിച്ച് പരീക്ഷാഫീസടയ്ക്കാം. രാജ്യത്തെ 33 സൈനിക് സ്‌കൂളുകളിലെ പ്രവേശനത്തിനായുള്ള പരീക്ഷ ജനുവരി 10-നാണ് നടക്കുക. എറണാകുളം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com