വെറുതെ എന്തിനു സമയം കളയണം? ; യുഎന്‍ പൊതു സഭയില്‍ പാകിസ്ഥാനെതിരെ ഇന്ത്യ 

വെറുതെ എന്തിനു സമയം കളയണം? ; യുഎന്‍ പൊതു സഭയില്‍ പാകിസ്ഥാനെതിരെ ഇന്ത്യ 
വെറുതെ എന്തിനു സമയം കളയണം? ; യുഎന്‍ പൊതു സഭയില്‍ പാകിസ്ഥാനെതിരെ ഇന്ത്യ 

യുഎന്‍: ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ അപ്രസക്തവും ഉത്തരവാദിത്വരഹിതവുമായ കാര്യങ്ങളാണ് പാകിസ്ഥാന്‍ ഉന്നയിക്കുന്നതെന്ന് ഇന്ത്യ. ഐക്യരാഷ്ട്ര പൊതു സഭ ഗൗരവമുള്ള ചര്‍ച്ചയ്ക്കുള്ള വേദിയാണെന്നും നിരുത്തരവാദപരമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടിഎസ് തിരുമൂര്‍ത്തി പറഞ്ഞു. 

യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്കു സ്ഥിരാംഗത്വം നല്‍കുന്നതിനെ എതിര്‍ത്ത് പാകിസ്ഥാന്‍ പ്രതിനിധി സംസാരിച്ചിരുന്നു. ഇതിനു മറുപടിയായാണ് തിരുമൂര്‍ത്തിയുടെ പരാമര്‍ശം. ''പാക് പ്രതിനിധി നടത്തിയ ്അപ്രസക്തവും ഉത്തരവാദിത്വ രഹിതവുമായ കാര്യങ്ങള്‍ക്കു മറുപടി പറഞ്ഞ് ഈ സഭയുടെ സമയം മെനക്കെടുത്തുന്നില്ല. ഇന്ത്യയെക്കുറിച്ചു പരാമര്‍ശിക്കുമ്പോഴെല്ലാം അവര്‍ പാവ്‌ലോവിയന്‍ സ്വഭാവം പുറത്തെടുക്കുകയാണ്'' -തിരുമൂര്‍ത്തി പറഞ്ഞു.

യുഎന്‍ രക്ഷാസമിതി വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയിലായിരുന്നു ഇന്ത്യ-പാക് വാക് പോര്. നിലവില്‍ യുഎസ്, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ സ്ഥിരാംഗങ്ങളാണ് യുഎന്‍ രക്ഷാസമിതിയില്‍ ഉള്ളത്. ഇവയ്ക്കു പ്രമേയങ്ങള്‍ വീറ്റോ ചെയ്യാനുള്ള അധികാരമുണ്ട്. 

പുതിയ ലോകക്രമത്തിന് അനുസരിച്ച് രക്ഷാസമിതി വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ഇന്ത്യയ്ക്കു പുറമേ ബ്രസീല്‍, ദക്ഷിണ ആഫ്രിക്ക, ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളും സ്ഥിരാംഗത്വത്തിനായുള്ള ശ്രമങ്ങളില്‍ മുന്‍പന്തിയിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com