മഹാരാഷ്ട്രയില്‍ ഇന്ന് 5,011 പേര്‍ക്ക് കോവിഡ്; തമിഴ്‌നാട്ടിലും കര്‍ണാടകയിലും ആന്ധ്രയിലും രോഗികളുടെ എണ്ണം കുറയുന്നു

17,57,520 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 80,221 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.
മഹാരാഷ്ട്രയില്‍ ഇന്ന് 5,011 പേര്‍ക്ക് കോവിഡ്; തമിഴ്‌നാട്ടിലും കര്‍ണാടകയിലും ആന്ധ്രയിലും രോഗികളുടെ എണ്ണം കുറയുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5,011 പേര്‍ക്ക്.100 പേര്‍ മരിച്ചു. രോഗമുക്തരായി 6,608 പേര്‍ ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗമുക്തരുടെ എണ്ണം 16,30,111 ആയി. 92.75 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.

ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവര്‍ 46,202 ആണ്. 17,57,520 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 80,221 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

തമിഴ്‌നാട്ടില്‍ ഇന്ന് 1714 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 7,63,282 ആയി. ഇതില്‍ 7,37,281 പേരും ഇതിനോടകം രോഗമുക്തരായി. ഇന്ന് മാത്രം 2,311 പേര്‍ രോഗംഭേദമായി ആശുപത്രി വിട്ടു. ഇന്നത്തെ 18 മരണങ്ങള്‍ ഉള്‍പ്പെടെ 11,531 പേരുടെ ജീവന്‍ ഇതുവരെ കോവിഡ് കവര്‍ന്നു. 14,470 രോഗികളാണ് ഇനി സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

കര്‍ണാടകയില്‍ 1,781 പേര്‍ക്ക് ഇന്ന് രോഗം സ്ഥീരീകരിച്ചു. 1,947 പേര്‍ രോഗമുക്തരായി. 21 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 11,578 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ 25,146 രോഗികള്‍ കൂടി സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നുണ്ട്.

ആന്ധ്രയില്‍ 1,236 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതുടെ എണ്ണം 8,57,395 ആയി. ഇതില്‍ 8,33,980 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 16,516 പേര്‍കൂടി നിലവില്‍ ചികിത്സയിലുണ്ട്. 6,899 കോവിഡ് മരണം ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com