ഗോ സംരക്ഷണത്തിനായി 'മന്ത്രിസഭ'; 'ഗോ ക്യാബിനറ്റ്' രൂപീകരിച്ച് മധ്യപ്രദേശ് 

കന്നുകാലികളുടെ സംരക്ഷണത്തിന് മധ്യപ്രദേശില്‍ 'ഗോ ക്യാബിനറ്റ്'  രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: കന്നുകാലികളുടെ സംരക്ഷണത്തിന് മധ്യപ്രദേശില്‍ 'ഗോ ക്യാബിനറ്റ്'  രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഈ ആഴ്ചയുടെ അവസാനം ആദ്യ ഗോ ക്യാബിനറ്റ് യോഗം ചേരുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സംസ്ഥാനത്തെ കന്നുകാലികളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്താനാണ് ഗോ ക്യാബിനറ്റ് രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമവികസനം, റവന്യൂ, ആഭ്യന്തരം, കൃഷി എന്നി വകുപ്പുകള്‍ ഉള്‍പ്പെടുന്നതാണ് ഗോ ക്യാബിനറ്റ്. നവംബര്‍ 22ന് ഉച്ചയ്ക്ക് 12 മണിക്ക് ആദ്യ യോഗം ചേരും. അഗര്‍ മാള്‍വയിലെ ഗോ സംരക്ഷണ കേന്ദ്രത്തിലെ ഗോപഷ്ടമിയിലാണ് ക്യാബിനറ്റ് യോഗം ചേരുക എന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

2017ലാണ് പശുക്കള്‍ക്കായുള്ള സംരക്ഷണ കേന്ദ്രം മധ്യപ്രദേശില്‍ ആരംഭിച്ചത്. ഭോപ്പാലില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെയാണ് സംരക്ഷണ കേന്ദ്രം. 32 കോടി രൂപ ചെലവഴിച്ചാണ് ഇത് തുടങ്ങിയത്. 472 ഹെക്ടറിലായാണ് ഇത് പരന്നുകിടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com