30കാരിയെ കൊന്ന് സീലിങ് ഫാനില്‍ കെട്ടിത്തൂക്കി; ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ ഭര്‍ത്താവ്; ചുരുളഴിച്ച് പൊലീസ്

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഫാനില്‍ കെട്ടിത്തൂക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കോട്ട:  ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഫാനില്‍ കെട്ടിത്തൂക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. രാജസ്ഥാനിലെ കോട്ട ജില്ലയിലാണ് 32 കാരനായ മുകേഷ് ഏര്‍വാള്‍ അറസ്റ്റിലായത്.

ഏറെ നാളായി ഇരുവരും തമ്മില്‍ നല്ല യോജിപ്പിലായിരുന്നില്ല.  പരസ്പരം വഴക്ക്പതിവായിരുന്നു. തിങ്കളാഴ്ച രാവിലെ ഭാര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതായി ഇാള്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ യുവതി ആത്മഹത്യ ചെയ്തതല്ലെന്നും കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കള്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. 

ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കുന്നതിനായി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സീലിങ് ഫാനില്‍ കെട്ടിത്തൂക്കുകയായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പത്തുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവരും തമ്മില്‍ നല്ലയോജിപ്പിലായിരുന്നില്ല. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com