മുതിര്‍ന്ന ബിജെപി നേതാവ് മൃദുല സിന്‍ഹ അന്തരിച്ചു

ഗോവയിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍ ആയിരുന്നു. 
മുതിര്‍ന്ന ബിജെപി നേതാവ് മൃദുല സിന്‍ഹ അന്തരിച്ചു


ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും എഴുത്തുകാരിയുമായ മൃദുല സിന്‍ഹ അന്തരിച്ചു. 77 വയസ്സായിരുന്നു. ഗോവയിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍ ആയിരുന്നു. 

ബിജെപി വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃദുല സിന്‍ഹയുടെ മരണത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. 

1942 നവംബര്‍ 27ന് ബിഹാറിലെ ഛപ്രയിലാണ് മൃദുല ജനിച്ചത്. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം, കോളജ് അധ്യാപികയായി പൊതുരംഗത്തേക്ക് കടന്നുവന്നു. ഇക്കാലയളവില്‍ തന്നെ വിവിധ പത്രങ്ങളില്‍ ലേഖനങ്ങളും മറ്റും എഴുതിയിരുന്നു. 46ല്‍പരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിഹാര്‍ മുന്‍ ക്യാബിനറ്റ് മന്ത്രി രാം കൃപാല്‍ സിങ് ആണ് ഭര്‍ത്താവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com