മൈനസ് 40 ഡിഗ്രിയെ അതിജീവിക്കാന്‍ സ്മാര്‍ട് ടെന്റുകള്‍; 24 മണിക്കൂറും ചൂടുവെള്ളം, ലഡാക്കില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സൈന്യം (വീഡിയോ)

ശൈത്യകാലത്തെ അതിജീവിക്കാന്‍ കിഴക്കന്‍ ലഡാക്കില്‍ സൈനികര്‍ക്ക് വേണ്ടിയൊരുക്കിയ സംവിധാനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.
മൈനസ് 40 ഡിഗ്രിയെ അതിജീവിക്കാന്‍ സ്മാര്‍ട് ടെന്റുകള്‍; 24 മണിക്കൂറും ചൂടുവെള്ളം, ലഡാക്കില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സൈന്യം (വീഡിയോ)

ശൈത്യകാലത്തെ അതിജീവിക്കാന്‍ കിഴക്കന്‍ ലഡാക്കില്‍ സൈനികര്‍ക്ക് വേണ്ടിയൊരുക്കിയ സംവിധാനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. വര്‍ഷങ്ങളായി നിര്‍മിക്കുന്ന സംയോജിത സൗകര്യങ്ങളുള്ള സ്മാര്‍ട് ക്യാമ്പുകള്‍ക്ക് പുറമെ, വൈദ്യുതി, വെള്ളം, ചൂടാക്കുന്നതിനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവും അത്യാധുനിക സൗകര്യങ്ങളും പുതുതായി ഒരുക്കിയിട്ടുണ്ട്. എല്ലാ വര്‍ഷവും നവംബറിന് ശേഷം 40 അടിവരെ മഞ്ഞ് വീഴുകയും താപനില 30-40 ഡിഗ്രി വരെ താഴുകയും ചെയ്യുന്ന മേഖലയാണിത്.

ശൈത്യകാലത്ത് വിന്യസിച്ചിരിക്കുന്ന സൈനികരുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുന്നതിനായി, ക്യാമ്പുകളില്‍ നവീകരിച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.

കിടക്കകളും അലമാരകളും ഹീറ്ററുകളുമടങ്ങുന്ന സൈനികര്‍ക്കുള്ള താമസ സൗകര്യം വ്യക്തമാക്കുന്ന വീഡിയോ സൈന്യം പുറത്തുവിട്ടു.  ചില മുറികളില്‍ സിംഗിള്‍ ബെഡ്ഡുകളുണ്ട്, ഒരു ലിവിംഗ് റൂമില്‍ ബങ്ക് ബെഡ്ഡുകളും കാണം.

മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്ന സൈനികരെ, വിന്യാസത്തിന്റെ തന്ത്രപരമായ പരിഗണനകളനുസരിച്ച് ചൂടുള്ള കൂടാരങ്ങളില്‍ പാര്‍പ്പിക്കും. കൂടാതെ, സൈനികരുടെ അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മതിയായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയെന്നും  സൈന്യം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com