ദീപാവലി ദിന ഓഫറില്‍ സ്വര്‍ണം വാങ്ങാന്‍ കൂട്ടമായെത്തി; ജ്വല്ലറിയിലെ 31 ജീവനക്കാര്‍ക്ക് കോവിഡ്;  സമ്പര്‍ക്കപ്പട്ടിക വിപുലം; കടപൂട്ടി

31 ജ്വല്ലറി ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജ്വല്ലറി അടച്ചു 
ദീപാവലി ദിന ഓഫറില്‍ സ്വര്‍ണം വാങ്ങാന്‍ കൂട്ടമായെത്തി; ജ്വല്ലറിയിലെ 31 ജീവനക്കാര്‍ക്ക് കോവിഡ്;  സമ്പര്‍ക്കപ്പട്ടിക വിപുലം; കടപൂട്ടി

ഇന്‍ഡോര്‍: ദീപാവലി ആഘോഷത്തോടനുബന്ധിച്ച തിരക്കുകള്‍ക്ക് പിന്നാലെ ഇന്‍ഡോറിലെ ജ്വല്ലറിയിലെ 31 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ജ്വല്ലറി താത്കാലികമായി അടച്ചു. 

20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 11 പേര്‍ക്ക് കോവിഡ് ലക്ഷണങ്ങളുണ്ട് ഇന്‍ഡോര്‍ മെഡിക്കല്‍ ഓഫീസര്‍ പ്രവീണ്‍ ജാദിയ പറഞ്ഞു. ഉറവിടം വ്യക്തമല്ലാത്തതിനാല്‍ കഴിഞ്ഞ ഒരാഴ്ച ജൂവലറി സന്ദര്‍ശിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.

ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ജ്വല്ലറിയില്‍ ധാരാളം പേര്‍ എത്തിയിരുന്നു. നിരവധി ഡിസ്‌കൗണ്ടുകളും ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്നു. തിരക്കിനിടയില്‍ പലപ്പോഴും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജ്വല്ലറിയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യ്ക്തമാക്കി. 

മധ്യപ്രദേശില്‍ ഇതു വരെ 1.86 ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,200 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. ഇന്‍ഡോറില്‍ മാത്രം ബുധനാഴ്ച 194രോഗം സ്ഥിരീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com