'പത്ത് മിനിറ്റില്‍ എല്ലാം പോയി', പട്ടാപ്പകല്‍ ധനകാര്യ സ്ഥാപനത്തില്‍ 12 കോടിയുടെ കവര്‍ച്ച, സിസിടിവി പ്രവര്‍ത്തന രഹിതം

ഒഡീഷയില്‍ പട്ടാപ്പകല്‍ ധനകാര്യ സ്ഥാപനത്തില്‍ വന്‍കവര്‍ച്ച
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കട്ടക്ക്: ഒഡീഷയില്‍ പട്ടാപ്പകല്‍ ധനകാര്യ സ്ഥാപനത്തില്‍ വന്‍കവര്‍ച്ച. 12 കോടി രൂപ മൂല്യമുള്ള സ്വര്‍ണാഭരണങ്ങളും നോട്ടുകെട്ടുകളും മോഷണ സംഘം കവര്‍ന്നു. തോക്ക് ചൂണ്ടിയാണ് സംഘം കവര്‍ച്ച നടത്തിയത്.

ഒഡീഷയിലെ പ്രമുഖ നഗരമായ കട്ടക്കിലാണ് നാടിനെ നടുക്കിയ മോഷണം അരങ്ങേറിയത്. മാസ്‌ക്കും ഹെല്‍മറ്റും ധരിച്ചെത്തിയ നാലംഗ സംഘമാണ് ഐഐഎഫ്എല്‍ ഫിനാന്‍സിന്റെ ശാഖയില്‍ മോഷണം നടത്തിയത്.

സെക്യൂരിറ്റിക്കാരനെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് സ്ഥാപനത്തിന്റെ അകത്ത് സംഘം പ്രവേശിച്ചത്.തുടര്‍ന്ന് ബ്രാഞ്ച് മാനേജര്‍ അടക്കമുള്ള ജീവനക്കാരെ ഒന്നടങ്കം വളഞ്ഞ സംഘം ലോക്കര്‍ തുറന്ന് സ്വര്‍ണാഭരണങ്ങളും നോട്ടുകെട്ടുകളും എടുത്തുകൊണ്ടുപോകുകയായിരുന്നു. ധനകാര്യ സ്ഥാപനത്തിന് 12 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് സംഘം അറിയിച്ചു.

പത്തുമിനിറ്റ് കൊണ്ടാണ് മോഷണം നടത്തി സംഘം കടന്നുകളഞ്ഞത്.ശാഖയില്‍ സിസിടിവി  പ്രവര്‍ത്തിക്കുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com