മഹാരാഷ്ട്രയില്‍ ഇന്ന്  5,535 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 92.79; തമിഴ്‌നാട്ടില്‍ 1,707 കേസുകള്‍ മാത്രം

സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 17,63,055 ആയി
മഹാരാഷ്ട്രയില്‍ ഇന്ന്  5,535 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 92.79; തമിഴ്‌നാട്ടില്‍ 1,707 കേസുകള്‍ മാത്രം

മുംബൈ: മഹരാഷ്ട്രയില്‍ ഇന്ന് 5,535 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 145 പേര്‍ മരിച്ചു. 5,860 പേര്‍ രോഗമുക്തരായി ആശുപത്രിവിട്ടു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 17,63,055 ആയി. ഇതില്‍ 16,35,971 പേര്‍ ഇതുവരെ രോഗമുക്തരായി. 92.79 ശതമാനമാണ്‌സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.

സംസ്ഥാനത്ത് 46,356 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 2.63 ശതമാനമാണ് മരണനിരക്ക്. നിലവില്‍ 79,738 രോഗികള്‍ കൂടി ചികിത്സയില്‍ തുടരുന്നുണ്ട്.

തമിഴ്‌നാട്ടില്‍ ഇന്ന് 1,707 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2,251 പേര്‍ ഇന്ന് രോഗമുക്തരായി. 13,907 രോഗികള്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. 19 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 11,550 ആയി. ഇതുവരെ 7,64,989 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7,39,532 പേരും ഇതിനോടകം രോഗമുക്തരായി.

ആന്ധ്രാപ്രദേശില്‍ 1,316 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 11 മരണവും റിപ്പോര്‍ട്ട് ചെയ്തു. 8,58,711 പേര്‍ക്കാണ് ആന്ധ്രയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിനോടകം 8,35,801 രോഗികള്‍ രോഗമുക്തരായി. 16,000 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 6,911 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com