കനത്ത മഴയിലും കര്‍മ്മനിരതനായി പൊലീസുകാരന്‍, നനഞ്ഞൊലിച്ച് നാലുമണിക്കൂര്‍ റോഡില്‍; 'സര്‍പ്രൈസ്' നല്‍കി എസ്പി (വീഡിയോ)

തമിഴനാട് തൂത്തുക്കുടി ജില്ലയിലെ ട്രാഫിക് പൊലീസുകാരനാണ് സോഷ്യല്‍മീഡിയയുടെ ആദരം പിടിച്ചുപറ്റിയത്
കനത്ത മഴയിലും കര്‍മ്മനിരതനായി പൊലീസുകാരന്‍, നനഞ്ഞൊലിച്ച് നാലുമണിക്കൂര്‍ റോഡില്‍; 'സര്‍പ്രൈസ്' നല്‍കി എസ്പി (വീഡിയോ)

ചെന്നൈ: ചിലര്‍ ജോലിയുടെ കാര്യത്തില്‍ ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറാവില്ല. അതിപ്പോള്‍ മഴയായാലും വെയിലായാലും ഇതില്‍ മാറ്റം വരുത്താന്‍ തയ്യാറാവാത്തവര്‍ നിരവധിപ്പേരുണ്ട് ചുറ്റിലും. അത്തരത്തില്‍ ശക്തമായ മഴയെ വകവെയ്ക്കാതെ മണിക്കൂറുകളോളം ഗതാഗതം നിയന്ത്രിച്ച പൊലീസുകാരനാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഇദ്ദേഹത്തിന്റെ പ്രവൃത്തി കണ്ട് മേലുദ്യോഗസ്ഥന്‍ തന്നെ നേരിട്ടെത്തി അഭിനന്ദിച്ചിരിക്കുകയാണ്.

തമിഴനാട് തൂത്തുക്കുടി ജില്ലയിലെ ട്രാഫിക് പൊലീസുകാരനാണ് സോഷ്യല്‍മീഡിയയുടെ ആദരം പിടിച്ചുപറ്റിയത്. കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയെ വകവെയ്്ക്കാതെയാണ് അദ്ദേഹം കൃത്യനിര്‍വഹണം നടത്തിയത്. ഗതാഗത കുരുക്ക് ഉണ്ടാവാതിരിക്കാന്‍ നാലുമണിക്കൂര്‍ നേരമാണ് മഴയെ അവഗണിച്ച് ഇദ്ദേഹം ഡ്യൂട്ടി ചെയ്തത്.

ഈ ദൃശ്യങ്ങള്‍ കണ്ട എസ്പി എസ് ജയകുമാറാണ് പൊലീസുകാരനെ നേരിട്ട് കണ്ട് അഭിനന്ദിച്ചത്. അഭിനന്ദനത്തില്‍ മാത്രം തീര്‍ന്നില്ല ഈ ആദരം, ഗിഫ്റ്റും നല്‍കിയാണ് എസ്പി മടങ്ങിയത്.പ്രതികൂല സാഹചര്യത്തില്‍ ജോലി ചെയ്യാന്‍ തയ്യാറായ അദ്ദേഹത്തിന്റെ കടമയോടുള്ള അംഗീകാരം കൂടിയാണ് ഈ ആദരമെന്ന് എസ്പി അറിയിച്ചു. 34 വയസുകാരനായ പൊലീസുകാരന്‍ കായികതാരം കൂടിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com