ഉധംപൂരില്‍ ടോള്‍പ്ലാസയ്ക്ക് നേരെ വെടിവെപ്പ്, ഏറ്റുമുട്ടല്‍ ; നാലു ഭീകരരെ സൈന്യം വധിച്ചു ; ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2020 08:49 AM  |  

Last Updated: 19th November 2020 08:49 AM  |   A+A-   |  

 

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ഉധംപൂരില്‍ ടോള്‍പ്ലാസയ്ക്ക് നേരെ ഭീകരാക്രമണം. ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സൈന്യം വധിച്ചു. ജമ്മുവിലെ ബെന്‍ ടോള്‍പ്ലാസയിലാണ് ഏറ്റുമുട്ടലുണ്ടായത്. 

ജമ്മുവിലെ നഗ്രോട്ടയ്ക്ക് സമീപമുള്ള ടോള്‍പ്ലാസയിലാണ് ഇന്നുപുലര്‍ച്ചെ ഏറ്റുമുട്ടലുണ്ടായത്. ടോള്‍പ്ലാസയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭീകരരെയാണ് വധിച്ചത്. 

ഇവര്‍ ശ്രീനഗറിലേക്ക് പോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  ഏറ്റുമുട്ടലിനെ തുടര്‍ന്ന് ജമ്മു ശ്രീനഗര്‍ ദേശീയ പാത അടച്ചു. നഗ്രോട്ട-ഉധംപൂര്‍ മേഖലയില്‍ വാഹനഗതാഗതം തടഞ്ഞു. മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.