ഭര്‍ത്താവിന്റെ വരുമാനത്തെ കുറിച്ച് ഭാര്യക്ക് വിവരാവകാശം വഴി അറിയാം: കേന്ദ്ര വിവരാവകാശ കമ്മീഷന്‍ 

ഭർത്താവിന്റെ വരുമാനത്തെ കുറിച്ച് വിവരാവകാശ മറുപടി വഴി ഭാര്യക്ക് വിവരങ്ങൾ തേടാമെന്ന്​ കേന്ദ്ര വിവരാവകാശ കമ്മീഷൻ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡൽഹി: ഭർത്താവിന്റെ വരുമാനത്തെ കുറിച്ച് വിവരാവകാശ മറുപടി വഴി ഭാര്യക്ക് വിവരങ്ങൾ തേടാമെന്ന്​ കേന്ദ്ര വിവരാവകാശ കമ്മീഷൻ. ജോധ്പൂരിലെ റഹ്മത്ത് ബാനോ സമർപ്പിച്ച അപ്പീലിന് മറുപടിയായാണ് വിവരാവകാശ കമ്മീഷ​ന്റെ സുപ്രധാന തീരുമാനമെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഭർത്താവിന്റെ മൊത്തവും നികുതി നൽകേണ്ടതുമായ വരുമാനത്തെക്കുറിച്ച് ഭാര്യക്ക് വിവരാവകാശ നിമയം വഴി വിവരം തേടാമെന്നാണ് കമ്മിഷന്റെ ഉത്തരവ്. റഹ്മത്​ ബാനോവിന്റെ ആവശ്യപ്പെട്ട വകുപ്പ്​ 'മൂന്നാം കക്ഷി'യുടേതാണെന്നും, വിവരാവകാശത്തിന് കീഴിൽ അത്തരം വിവരങ്ങൾ ഉൾപ്പെടുന്നില്ലെന്നുമാണ് ആദായനികുതി വകുപ്പ്​ നിലപാടെടുത്തത്. 

എന്നാൽ, ആദായനികുതി വകുപ്പി​ന്റെ അത്തരം അവകാശവാദങ്ങൾ അസംബന്ധമാണെന്ന്​ കേന്ദ്ര വിവരാവകാശ കമ്മീഷൻ പറഞ്ഞു. 15 ദിവസത്തിനുള്ളിൽ യുവതി അന്വേഷിച്ച വിവരങ്ങൾ നൽകണമെന്നും കമ്മീഷൻ ജോധ്പൂരിലെ ആദായനികുതി വകുപ്പിന് നിർദേശം നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com