നാട്ടുകാരുടെ അപമാനിക്കല്‍ അസഹനീയം; വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്തില്ല; 21 കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയില്‍

വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യുവതിയുടെ ആത്മഹത്യാശ്രമം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യുവതിയുടെ ആത്മഹത്യാശ്രമം. ഉത്തര്‍പ്രദേശിലെ ചിത്രകൂട് ഗ്രാമത്തിലാണ് സംഭവം. വീട്ടില്‍വച്ചായിരുന്നു യുവതിയുടെ ആത്മഹത്യാ ശ്രമം.ഇതിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

യുവതിയുടെ കുറിപ്പും പൊലീസ് കണ്ടെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചും നാട്ടുകാരുടെ അധിക്ഷേപം സഹിക്കാന്‍ കഴിയാതാ വന്നതോടെയാണ് ആത്മഹത്യയെന്ന് യുവതിയുടെ കുറിപ്പില്‍ പറയുന്നു. 

വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത യുവാവിനെതിരെ നവംബര്‍ 13നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. വ്യഴാഴ്ചയാണ് യുവതി വീട്ടില്‍വച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വീട്ടുകാര്‍ വിവരം അറിയിച്ചതിന് പിന്നാലെ എത്തിയ പൊലീസുകാര്‍ വാതില്‍ ചവിട്ടിതുറന്ന് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എട്ടുമാസം മുന്‍പ് യുവാവിന്റെ വീട്ടുകാര്‍ ഗര്‍ഭം അലസിപ്പിക്കുന്നതിനായി നിര്‍ബന്ധിച്ച് ഗുളിക കഴിപ്പിച്ചതായും വിവാഹത്തെ കുറിച്ച് സംസാരിക്കാനായി വീട്ടിലേക്ക് വിളിപ്പിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പ്രധാനപ്രതി സുരേന്ദ്ര ദുബെയെ ഇന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരെയും ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com