കൂട്ടുകാരനുമായി വാട്ട്‌സ് ആപ്പ് ചാറ്റ്; 17കാരന്‍ സഹോദരിക്കു നേരെ വെടിയുതിര്‍ത്തു

കൂട്ടുകാരനുമായി വാട്ട്‌സ് ആപ്പ് ചാറ്റ്; 17കാരന്‍ സഹോദരിക്കു നേരെ വെടിയുതിര്‍ത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ആണ്‍കുട്ടിയുമായി വാട്ട്‌സ് ആപ്പില്‍ ചാറ്റ് ചെയ്തതിന്റെ പേരില്‍ പതിനേഴുകാരന്‍ സഹോദരിയെ വെടിവച്ചു വീഴ്ത്തി. ദേശീയ തലസ്ഥാന പ്രദേശത്താണ് സംഭവം. പതനാറു വയസ്സുള്ള സഹോദരി ആശുപത്രിയില്‍ ചികിത്സയിലാണ്. 

കൂട്ടുകാരനുമായി ചാറ്റ് ചെയ്യുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്യരുതെന്ന് സഹോദരന്‍ പെണ്‍കുട്ടിയോട് പലവട്ടം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ചാറ്റിങ് കണ്ടപ്പോള്‍ ഇരുവരും തമ്മില്‍ അതേച്ചൊല്ലി ബഹളമുണ്ടായി. ഇതിനെത്തുടര്‍ന്ന് സഹോദരന്‍ അകത്തുപോയി തോക്കെടുത്തു കൊണ്ടുവന്ന് പെണ്‍കുട്ടിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സഹോദരിയുടെ വയറ്റിലാണ് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

എവിടെ നിന്നാണ് കുട്ടിക്കു തോക്കു കിട്ടിയതെന്നു വ്യക്തമല്ല. മൂന്നു മാസം മുമ്പ് മരിച്ചുപോയ ഒരു പരിചയക്കാരനില്‍നിന്നു കിട്ടിയതാണെന്നാണ് കുട്ടി പറയുന്നത്. ഇതു ശരിയാണോയെന്നു പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. 

സലൂണില്‍ ജോലി ചെയ്യുകയും ഒപ്പം തന്നെ ഓപ്പണ്‍ സ്‌കൂള്‍ വഴി പഠിക്കുകയുംചെയ്യുന്നയാളാണ് സഹോദരന്‍. സഹോദരി പാതിവഴിയില്‍ പഠിപ്പു നിര്‍ത്തിയാണ്. 

സഹോദരനെ കസ്റ്റഡിയില്‍ എടുത്തതായും തോക്ക് പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com