നൂറടി താഴ്ചയുള്ള കിണറില്‍ 16 മണിക്കൂര്‍, കുട്ടിക്കുറുമ്പി ഒടുവില്‍ കയറില്‍ തൂങ്ങി പുറത്തേയ്ക്ക് (വീഡിയോ)

16 മണിക്കൂര്‍ നീണ്ട ശ്രമകരമായ രക്ഷാപ്രവര്‍ത്തന ദൗത്യത്തിന് ഒടുവില്‍ ആനക്കുട്ടിയെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു
നൂറടി താഴ്ചയുള്ള കിണറില്‍ 16 മണിക്കൂര്‍, കുട്ടിക്കുറുമ്പി ഒടുവില്‍ കയറില്‍ തൂങ്ങി പുറത്തേയ്ക്ക് (വീഡിയോ)

ചെന്നൈ: 16 മണിക്കൂര്‍ നീണ്ട ശ്രമകരമായ രക്ഷാപ്രവര്‍ത്തന ദൗത്യത്തിന് ഒടുവില്‍ ആനക്കുട്ടിയെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു. നൂറടി താഴ്ചയുള്ള കിണറ്റില്‍ കഴിഞ്ഞ ദിവസമാണ് ആന വീണത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും മറ്റു ഏജന്‍സികളും ചേര്‍ന്നാണ് ആനയെ പുറത്തെത്തിച്ചത്.ക്രെയിന്‍ ഉപയോഗിച്ചാണ് ഇന്നലെ രാത്രി വൈകിയ വേളയില്‍ ആനയെ രക്ഷിച്ചത്.

തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ ഇന്നലെയാണ് ആനക്കുട്ടി കിണറില്‍ വീണത്. വെങ്കിടാചലം എന്ന കൃഷിക്കാരന്റേതാണ് നൂറടി താഴ്ചയുള്ള മേല്‍മൂടിയില്ലാത്ത കിണര്‍. കിണറില്‍ നിന്ന് കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് ആനക്കുട്ടി വീണത് വെങ്കിടാചലത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അധികാരികളെ വിവരമറിയിക്കുകായിരുന്നു. ക്രെയിനും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com