കോവിഡ് വാക്‌സിന്‍ മൂന്നാം ഘട്ടത്തില്‍, ആദ്യ ഡോസ് സ്വീകരിച്ച് ഹരിയാന ആരോഗ്യ മന്ത്രി; ഇന്ത്യയിലെ ഏറ്റവും വലിയ ക്ലിനിക്കൽ പരീക്ഷണത്തിന് തുടക്കം (വീഡിയോ)

കോവിഡ് വാക്‌സിന്‍ മൂന്നാം ഘട്ടത്തില്‍ ആദ്യ ഡോസ് സ്വീകരിച്ച് ഹരിയാന ആരോഗ്യ മന്ത്രി; ഇന്ത്യയിലെ ഏറ്റവും വലിയ ക്ലിനിക്കൽ പരീക്ഷണത്തിന് തുടക്കം
കോവിഡ് വാക്‌സിന്‍ മൂന്നാം ഘട്ടത്തില്‍, ആദ്യ ഡോസ് സ്വീകരിച്ച് ഹരിയാന ആരോഗ്യ മന്ത്രി; ഇന്ത്യയിലെ ഏറ്റവും വലിയ ക്ലിനിക്കൽ പരീക്ഷണത്തിന് തുടക്കം (വീഡിയോ)

ന്യൂഡല്‍ഹി:  ഭാരത് ബയോടെക് നിര്‍മിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന്റെ മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന് ഹരിയാനയില്‍ തുടക്കമായി. ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് മൂന്നാം ഘട്ട പരീക്ഷണത്തിന് തുടക്കമിട്ട് ആദ്യ ഡോസ് സ്വീകരിച്ചു. ആദ്യ ഡോസ് താന്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഇന്നലെ തന്നെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. 

മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ 26,000 പേരില്‍ പരീക്ഷണം നടത്തുമെന്ന് ഭാരത് ബയോടെക് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി (ഐസിഎംആര്‍) ചേര്‍ന്നാണ് ഭാരത് ബയോടെക് പരീക്ഷണം നടത്തുന്നത്. 

മൂന്നാം ഘട്ടത്തില്‍ 26,000 പേരില്‍ പരീക്ഷണം നടത്തുന്നതോടെ നിലവില്‍ ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ ക്ലിനിക്കല്‍ പരീക്ഷണം കൂടിയായി ഇത് മാറും. കോവാക്‌സിന്റെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളില്‍ ആയിരം പേര്‍ക്കായിരുന്നു ഡോസ് നല്‍കിയത്. 

നിലവില്‍ അഞ്ച് വാക്‌സിനുകളാണ് ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലുള്ളത്. ഓക്‌സ്ഫര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചആസ്ട്ര സിനിക, കാഡില തുടങ്ങിയ വാക്‌സിനുകളാണ് ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com