ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോവിഡ് രോഗാണു വാഹക കത്തുകളെ കരുതിയിരിക്കുക ; ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ്

വൈറസ് അടങ്ങിയ കത്തുകള്‍ ലഭിച്ചേക്കാമെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നുമാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്

വാഷിങ്ടണ്‍ : കൊറോണ വൈറസ് അടങ്ങിയ കത്തുകള്‍ പ്രമുഖ നേതാക്കളെ തേടിയെത്തിയേക്കാമെന്ന് ഇന്റര്‍പോളിന്റെ മുന്നറിയിപ്പ്. ഇന്ത്യ അടക്കം 194 രാജ്യങ്ങള്‍ക്കാണ് ഇന്റര്‍പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ക്ക് വൈറസ് അടങ്ങിയ കത്തുകള്‍ ലഭിച്ചേക്കാമെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നുമാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. 

കോവിഡ് പടര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കത്തുകള്‍ അയക്കുന്നത്. വ്യക്തികളുമായി ഇടപെടുമ്പോള്‍, നിയമപാലകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവശ്യ സേവന ജീവനക്കാര്‍ തുടങ്ങിയവര്‍, വ്യക്തികള്‍ ചുമക്കുകയോ, തുപ്പുകയോ ചെയ്യുന്ന സംഭവങ്ങള്‍ കരുതിയിരിക്കണം. വൈറസ് ബാധിതര്‍ ബോധപൂര്‍വ്വം രോഗമില്ലാത്ത പ്രദേശങ്ങളില്‍ പോകുകയും രോഗം പടര്‍ത്തുകയും ചെയ്യുന്ന സ്ഥിതി വിശേഷത്തെയും പൊലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ കരുതിയിരിക്കണം. 

ശരീര ദ്രാവകങ്ങളുടെ സാമ്പിളുകള്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്റര്‍പോള്‍ പറയുന്നു. സഹകരിക്കാത്ത വ്യക്തികളുമായി ഇടപെടുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. പിപിഇ കിറ്റുകള്‍ ധരിക്കണം. അതിര്‍ത്തി മേഖലകളിലെ പൊലീസുകാര്‍, സൈബര്‍ മേഖലയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍, തീവ്രവവാദ വിരുദ്ധ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇന്റര്‍പോള്‍ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com