മുംബൈയില്‍ സ്‌കൂളുകള്‍ തുറക്കില്ല; ഡിസംബര്‍ 31 വരെ അടഞ്ഞുകിടക്കും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ സ്‌കൂളുകള്‍ ഡിസംബര്‍ 31 വരെ അടഞ്ഞുകിടക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ സ്‌കൂളുകള്‍ ഡിസംബര്‍ 31 വരെ അടഞ്ഞുകിടക്കും. നേരത്തെ നവംബര്‍ 23 മുതല്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ഡിസംബര്‍ 31 വരെ നീട്ടിവെയ്ക്കാന്‍ തീരുമാനിച്ചത്.

മഹാരാഷ്ട്രയില്‍ ജനുവരിയില്‍ വീണ്ടും രണ്ടാം കോവിഡ് തരംഗം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഒരു ഇടവേളയ്ക്ക് ശേഷം അടുത്തിടെ നിയന്ത്രണവിധേയമായ കോവിഡ് വ്യാപനം വീണ്ടും വാണിജ്യനഗരത്തില്‍ പിടിമുറുക്കുന്ന സൂചനകള്‍ കണ്ടുതുടങ്ങി. ഈ പശ്ചാത്തലത്തിലാണ് മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. നവംബര്‍ 23ന് സ്‌കൂളുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് മുംബൈ മേയര്‍ കിഷോരി പെദ്‌നേക്കര്‍ പറഞ്ഞു.

ഏഴുമാസത്തിന് ശേഷം മുംബൈ ഒഴികെ മഹാരാഷ്ട്രയിലെ മറ്റു പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ പോകുകയാണ്. തിങ്കളാഴ്ച മുതല്‍ തുറക്കുന്ന സ്‌കൂളുകളില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി മാര്‍ഗനിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com