19 വര്‍ഷം മുന്‍പ് റൂംമേറ്റിനെ കുത്തിക്കൊന്ന ശേഷം ഓടി രക്ഷപ്പെട്ടു; പ്രതി പിടിയില്‍

2001 മെയ് എട്ടിനാണ് രാജാറാം തന്റെ റൂം മേറ്റിനെ കൊലപ്പെടുത്തിയ ശേഷം ഓടിരക്ഷപ്പെട്ടത്‌ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: 19 വര്‍ഷം മുന്‍പ് റൂം മേറ്റിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. താനെയിലെ കല്‍വ എന്ന പ്രദേശത്തുനിന്നാണ് 65കാരനായ രാജാറാം രാജീവ് ഷെട്ടിയെ പൊലീസ് പിടികൂടിയത്.

2001 മെയ് എട്ടിനാണ് രാജാറാം തന്റെ റൂം മേറ്റായ രേഗോയെന്ന് എന്ന ആളിനെ കത്തി കൊലപ്പെടുത്തിയത്. അന്ന് മുതല്‍ അയാള്‍ക്കായി തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.

പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ രാംനഗര്‍ പൊലീസിന് കൈമാറിയതായി അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com