കോവിഡ് വ്യാപനം; ഗുജറാത്തിലെയും മധ്യപ്രദേശിലെയും പ്രധാന നഗരങ്ങളില്‍ കര്‍ഫ്യൂ; നിയന്ത്രണങ്ങള്‍ നാളെ മുതല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2020 08:10 PM  |  

Last Updated: 20th November 2020 08:10 PM  |   A+A-   |  

covid_police_12

 

അഹമ്മദാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെയും മധ്യപ്രദേശിലെയും പ്രധാനനഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഗുജറാത്തിലെ നാല് പ്രധാന നഗരങ്ങളിലും മധ്യപ്രദേശിലെ 5 ജില്ലകളിലുമാണ് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചത്്. 

അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വഡോദര മധ്യപ്രദേശിലെ ഇന്‍ഡോര്‍, ഭോപ്പാല്‍, ഗ്വാളിയോര്‍, വിഡിഷ, രത്‌ലം എന്നി ജില്ലകളിലുമാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.  രാത്രി ഒന്‍പത് മുതല്‍ ആറ് വരെയാണ് കര്‍ഫ്യൂ. നവംബര്‍ 21 മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും.

ഉത്സവ സീസണില്‍ ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയതാണ് ജില്ലയില്‍ പെട്ടെന്നുള്ള രോഗവ്യാപനത്തന് കാരണമെന്നാണ് വിലയിരുത്തല്‍. നഗരത്തില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ജനങ്ങള്‍ വിമുഖത കാണിച്ചതായി കോവിഡ് പ്രതിരോധ ചുമതലയുള്ള ഗുജറാത്തിലെ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ഡോ. രാജീവ് കുമാര്‍ ഗുപ്ത നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.