പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവര്‍ക്കും തുപ്പുന്നവര്‍ക്കും 2,000 രൂപ പിഴ; കോവിഡ് വ്യാപനത്തില്‍ നിയന്ത്രണം കടുപ്പിച്ച് ഡല്‍ഹി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവര്‍ക്കും തുപ്പുന്നവര്‍ക്കും രണ്ടായിരം രൂപ പിഴയിട്ട് ഡല്‍ഹി സര്‍ക്കാര്‍ 
പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവര്‍ക്കും തുപ്പുന്നവര്‍ക്കും 2,000 രൂപ പിഴ; കോവിഡ് വ്യാപനത്തില്‍ നിയന്ത്രണം കടുപ്പിച്ച് ഡല്‍ഹി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവര്‍ക്കും തുപ്പുന്നവര്‍ക്കും രണ്ടായിരം രൂപ പിഴയിട്ട് ഡല്‍ഹി സര്‍ക്കാര്‍. പൊതു സ്ഥലങ്ങളിലെ പുകയില ഉപയോഗം, പൊതുസ്ഥലത്ത് തുപ്പുക, ക്വാറന്റീന്‍ ലംഘനം, മുഖാവരണം ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക എന്നിവയ്ക്ക് 2,000 രൂപ പിഴ ഈടാക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.

കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ മുഖാവരണം ധരിക്കാത്തവര്‍ക്കുള്ള പിഴ 500ല്‍ നിന്ന് 2000 ആക്കിയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ പൊതു സ്ഥലങ്ങളില്‍ മുഖാവരണങ്ങള്‍ വിതരണം ചെയ്യാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സന്നദ്ധ സംഘടനകളോടും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. 

മാസ്‌ക് ധരിക്കുന്നതില്‍ പലരും അശ്രദ്ധരാണെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. നേരത്തെ ദീപാവലി ആഘോഷ വേളയില്‍ പലരും മുഖാവരണം ധരിക്കുകയോ ഷോപ്പിംഗ് നടത്തുമ്പോള്‍ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ലെന്ന് കെജ്രിവാള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com