രോ​ഗമുക്തർ 84 ലക്ഷം കടന്നു, ഇന്നലെ മാത്രം 44,807 പേർക്ക് അസുഖം ഭേദമായി; കോവിഡ് ബാധിതര്‍ 90ലക്ഷത്തിന് മുകളിൽ

രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും 40000ലധികം കോവിഡ് രോ​ഗികൾ
രോ​ഗമുക്തർ 84 ലക്ഷം കടന്നു, ഇന്നലെ മാത്രം 44,807 പേർക്ക് അസുഖം ഭേദമായി; കോവിഡ് ബാധിതര്‍ 90ലക്ഷത്തിന് മുകളിൽ

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും 40000ലധികം കോവിഡ് രോ​ഗികൾ. 24 മണിക്കൂറിനിടെ 45,882 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. ഇതുവരെ 90,04,366 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്നലെ 584 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,32,162 ആയി ഉയർന്നു. നിലവിൽ 4,43,794 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ഇന്നലെ മാത്രം ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 491 പേരുടെ വർധനയാണ് ഉണ്ടായത്. രോ​ഗമുക്തരുടെ എണ്ണം 84 ലക്ഷം കടന്നു.84,28,410 പേരാണ് രോ​ഗമുക്തി നേടിയത്. ഇന്നലെ മാത്രം 44,807 പേരാണ് രോ​ഗമുക്തി നേടിയതെന്ന് ആരോ​ഗ്യമന്ത്രാല കണക്കുകൾ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com