മകന്‍ ഒളിച്ചോടി കല്യാണം കഴിച്ചു, അമ്മയെ നഗ്നയാക്കി മൊട്ടയടിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചു; വധുവിന്റെ വീട്ടുകാരുടെ ക്രൂരത 

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന്റെ അമ്മയെ വീടിന് പുറത്തെത്തിച്ച് തല മൊട്ടയടിച്ച ശേഷം വിവസ്ത്രയാക്കി റോഡിലൂടെ നടത്തിച്ചതായി പരാതിയില്‍ പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പറ്റ്‌ന: യുവാവ് ഒളിച്ചോടി വിവാഹം ചെയ്തതിന് വധുവിന്റെ വീട്ടുകാരുടെ പ്രതികാരത്തിന്‌ ഇരയായി അമ്മ. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന്റെ അമ്മയെ വീടിന് പുറത്തെത്തിച്ച് തല മൊട്ടയടിച്ച ശേഷം വിവസ്ത്രയാക്കി റോഡിലൂടെ നടത്തിച്ചതായി പരാതിയില്‍ പറയുന്നു.

ബിഹാറിലെ ദര്‍ബംഗ സ്വദേശിയായ സ്ത്രീക്ക് നേരെയാണ് ക്രൂര ആക്രമണം. ഇവരുടെ മകന്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കാമുകിയുമായി ഒളിച്ചോടിയിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതാണ് പ്രകോപനത്തിന് കാരണം.  

ഇതോടെ കുപിതരായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന്റെ അമ്മയെ വീടിന് പുറത്തെത്തിച്ച് തല മൊട്ടയടിച്ച ശേഷം വിവസ്ത്രയാക്കി. പിന്നീട് ഗ്രാമത്തിലൂടെ നടത്തിച്ചുവെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 

സ്ത്രീയെ ഒരുകൂട്ടം ആളുകള്‍ വലിച്ചിഴച്ച് വീടിന് പുറത്തെത്തിച്ച ശേഷം തല മൊട്ടയടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍, സ്ത്രീയെ വിവസ്ത്രയാക്കി ഗ്രാമം മുഴുവന്‍ നടത്തിച്ചു എന്ന ആരോപണങ്ങള്‍ നിഷേധിച്ച പൊലീസ്, ഇവരുടെ തലമുടി മുഴുവന്‍ വടിച്ചുവെന്ന കാര്യം സ്ഥിരീകരിച്ചു. സ്ത്രീയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്നെ വിവസ്ത്രയാക്കി നടത്തിച്ചു എന്ന് ഇവരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെ ഇരുപത് പേരെ പ്രതിയാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com