കേന്ദ്രസര്‍ക്കാരിന് 15 ദിവസത്തെ സമയം; പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ സമരം അവസാനിപ്പിക്കുന്നു

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പഞ്ചാബിലെ കര്‍ഷകര്‍ നടത്തിവന്ന ട്രെയിന്‍ തടയല്‍ സമയം താത്കാലികമായി അവസാനിപ്പിക്കുന്നു.
കേന്ദ്രസര്‍ക്കാരിന് 15 ദിവസത്തെ സമയം; പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ സമരം അവസാനിപ്പിക്കുന്നു

അമൃത്സര്‍: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പഞ്ചാബിലെ കര്‍ഷകര്‍ നടത്തിവന്ന ട്രെയിന്‍ തടയല്‍ സമയം താത്കാലികമായി അവസാനിപ്പിക്കുന്നു. ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് നടത്താന്‍ അനുവദിക്കുമെന്ന് കര്‍ഷക സംഘടനാനേതാക്കള്‍ വ്യക്തമാക്കി. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി നടത്തിയ ചര്‍ച്ചയിലാണ് തീരൂമാനം. 

പതിനഞ്ച് ദിവസത്തേക്കാണ് കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്‍മാരുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാനായി  കേന്ദ്രസര്‍ക്കാരിന് പതിനഞ്ച് ദിവസത്തെ സമയം അനുവദിക്കുന്നതായും ചര്‍ച്ചകളില്‍ പരിഹാരമായില്ലെങ്കില്‍, വീണ്ടും സമരം ആരംഭിക്കുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. 

കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ സമരത്തില്‍ നിന്ന് പിന്‍മാറിയത് സന്തോഷമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ശരിയാക്കാന്‍ ഉതകുന്ന നടപടിയാണ് കര്‍ഷകരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. 

കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് മാസങ്ങളായി പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിന്‍ പാളങ്ങള്‍ ഉപരോധിച്ച് സമരം നടത്തിവരികയായിരുന്നു. സംസ്ഥാനത്തേക്കുള്ള പ്രധാന റെയില്‍ പാതകളെല്ലാം കര്‍ഷകര്‍ കയ്യേറി ടെന്റുകള്‍ കെട്ടി. ഇതേത്തുടര്‍ന്ന് നിരവധി ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.ചില ട്രെയിനുകള്‍ റൂട്ട് തിരിച്ചുവിട്ടും സമയം മാറ്റിയും സര്‍വീസ് നടത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com