അമിത് ഷാ എത്തി, പ്രശ്‌നങ്ങള്‍ അവസാനിച്ചു; തമിഴ്‌നാട്ടില്‍ ബിജെപിയുമായി സഖ്യം തുടരുമെന്ന് എഐഎഡിഎംകെ

തമിഴ്‌നാട്ടില്‍ 2021 തെരഞ്ഞെടുപ്പിലും ബിജെപി-എഐഎഡിഎംകെ സഖ്യം തുടരുമെന്ന് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചെന്നൈയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു/ ചിത്രം: എക്‌സ്പ്രസ്‌
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചെന്നൈയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു/ ചിത്രം: എക്‌സ്പ്രസ്‌


ചെന്നൈ: തമിഴ്‌നാട്ടില്‍ 2021 തെരഞ്ഞെടുപ്പിലും ബിജെപി-എഐഎഡിഎംകെ സഖ്യം തുടരുമെന്ന് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം. ചെന്നൈയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത അടിസ്ഥാന സൗകര്യങ്ങളുടെ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാണ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

നേരത്തെ, വെട്രിവേല്‍ യാത്രയുടെ പേരില്‍ സഖ്യകക്ഷികളായ എഐഎഡിഎംകെയും ബിജെപിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ബിജെപി സംഘടിപ്പിച്ച വെട്രിവേല്‍ യാത്ര തമിഴ്‌നാട് സര്‍ക്കാര്‍ തടഞ്ഞിരുന്നു. വെട്രിവേല്‍ യാത്ര ആളുകളെ മതപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമമാണെന്ന് എഐഡിഎംകെ മുഖപത്രത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. സമാധാനത്തിന്റേയും ഒത്തൊരുമയുടേയും നാടാണ് തമിഴ്‌നാടെന്നും ഭിന്നിപ്പിക്കുന്ന യാത്രകള്‍ സംഘടിപ്പിച്ച് ആര്‍ക്കും തമിഴ്‌നാടിനെ വിഭജിക്കാനാകില്ലെന്നും മുഖപത്രം പറഞ്ഞിരുന്നു. 

എന്നാല്‍ അനുമതിയില്ലാതെ ബിജെപി വെട്രിവേല്‍ യാത്രയുമായി മുന്നോട്ടു പോകുകയായിരുന്നു. ഇതേ തുടര്‍ന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍.മുരുകനേയും എച്ച് രാജ, അണ്ണാമലൈ തുടങ്ങി നൂറോളം പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഇന്ന് ചെന്നൈയില്‍ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ബിജെപി നേതാക്കള്‍ എന്നിവര്‍ സ്വീകരിച്ചു. സംസ്ഥാനത്തെ വികസന പദ്ധതികളുടെ ഉദ്ഘാടനം നടത്തിയ ഷാ നിര്‍ണായക രാഷ്ട്രീയ യോഗങ്ങളിലും പങ്കെടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com