തമിഴകത്ത് 'താമര' വിരിയിക്കാൻ : തന്ത്രങ്ങൾ മെനഞ്ഞ് അമിത് ഷാ ഇന്ന് ചെന്നൈയിൽ

അണ്ണാ ഡിഎംകെ സഖ്യം തുടരണമോയെന്നത് സംബന്ധിച്ചും നിർണായക ചർച്ചകൾ നടക്കുമെന്നാണ് സൂചന
തമിഴകത്ത് 'താമര' വിരിയിക്കാൻ : തന്ത്രങ്ങൾ മെനഞ്ഞ് അമിത് ഷാ ഇന്ന് ചെന്നൈയിൽ

ചെന്നൈ : നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചെന്നൈയിലെത്തും. ബിജെപി നേതൃയോ​ഗത്തിൽ പങ്കെടുക്കാനാണ് അമിത് ഷാ എത്തുന്നത്. സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍, മണ്ഡലം ഭാരവാഹികൾ എന്നിവരുമായി അമിത് ഷാ ചർച്ച നടത്തും. അണ്ണാ ഡിഎംകെ സഖ്യം തുടരണമോയെന്നത് സംബന്ധിച്ചും നിർണായക ചർച്ചകൾ അമിത് ഷായുടെ സാന്നിധ്യത്തിൽ നടക്കുമെന്നാണ് സൂചന. 

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ലാത്ത സൂപ്പർ താരം രജനീകാന്തിനെ അമിത് ഷാ സന്ദർശിച്ചേക്കില്ല.  നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ ബിജെപിക്ക് വേരുറപ്പിക്കുക ലക്ഷ്യമിട്ടാണ് അമിത് ഷായുടെ സന്ദർശനം. 
പാർട്ടിക്കു വളരാൻ അനുകൂല സാഹചര്യങ്ങളുണ്ടെങ്കിലും അതു മുതലെടുക്കാനാവുന്നില്ലെന്ന വികാരം  കേന്ദ്ര നേതൃത്വത്തിനുണ്ട്. 

വെട്രിവേൽ യാത്ര ഉൾപ്പെടെ ഹിന്ദുത്വ അജൻഡ ഉയർത്തിക്കൊണ്ടു വന്നത് സംസ്ഥാനത്തെ രാഷ്ട്രീയ ചര്‍ച്ചകളുടെ മുഖ്യധാരയിലേക്കു പാര്‍ട്ടിയെ എത്തിച്ചെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ മുന്നേറ്റം വോട്ടാക്കി മാറ്റുന്നതു ചര്‍ച്ചയാകും. അമിത് ഷായുടെ സാന്നിധ്യത്തിൽ 
ഏതാനും പ്രമുഖർ ബിജെപിയിൽ ചേരുമെന്നും സംസ്ഥാനനേതാക്കൾ അവകാശപ്പെടുന്നുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com