അനധികൃത സ്വത്ത് സമ്പാദന കേസ്; കോൺ​ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് സിബിഐ സമൻസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; കോൺ​ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് സിബിഐ സമൻസ്
അനധികൃത സ്വത്ത് സമ്പാദന കേസ്; കോൺ​ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് സിബിഐ സമൻസ്

ബംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന് സമൻസ് അയച്ച് സിബിഐ. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് സിബിഐ നോട്ടീസ് അയച്ചത്. ഈ മാസം 23ന് ഹാജരാകണമെന്ന് സിബിഐ നോട്ടീസ് ആവശ്യപ്പെട്ടു.  ഒക്ടോബർ അഞ്ചിന് ശിവകുമാറുമായി ബന്ധപ്പെട്ട 14 കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു.

നവംബർ 19ന് സിബിഐ ഓഫീസർമാർ വീട്ടിലെത്തിയിരുന്നെങ്കിലും താൻ അവിടെയുണ്ടായിരുന്നില്ലെന്നും സ്വകാര്യ ചടങ്ങിന്റെ ഭാഗമായി പുറത്തായിരുന്നെന്നും ശിവകുമാർ പറഞ്ഞു. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് നോട്ടീസ് ലഭിച്ചതെന്നും പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ 25ന് ഹാജരാകാൻ അനുമതി തേടും.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ നിശ്ചയമായിരുന്നു 19ന്. കഫേ കൊഫീ ഡേ സ്ഥാപകൻ സിദ്ധാർത്ഥ ഹെഗ്‌ഡെയുടെ മകനും ബിജെപി നേതാവ് എസ്എം കൃഷ്ണയുടെ കൊച്ചുകനുമായ അമർത്യ ഹെഗ്‌ഡെയുമായിട്ടാണ് മകൾ ഐശ്വര്യയുടെ വിവാഹം നിശ്ചയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com