വാക്‌സിന്‍ വിതരണത്തിന് കേന്ദ്രസര്‍ക്കാരിന്റെ മൊബൈല്‍ ആപ്പ്; കോ വിന്‍ ആപ്ലിക്കേഷന്റെ പ്രത്യേകതകള്‍ ഇങ്ങനെ

രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് മൊബൈല്‍ ആപ്ലിക്കേഷനുമായി കേന്ദ്രസര്‍ക്കാര്‍.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിന് മൊബൈല്‍ ആപ്ലിക്കേഷനുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ വികസിപ്പിക്കുന്ന കോ വിന്‍ ആപ്ലിക്കേഷന്‍, വാക്‌സിന്‍ വിതരണത്തില്‍ പ്രധാന പങ്കുവഹിക്കും. വാക്‌സിന്‍ സംഭരണം, വിതരണം, പ്രചാരണം, ശേഖരണം എന്നിവയ്ക്ക് ആപ്പ്‌സഹായിക്കും. മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് വാക്‌സിന്‍ ഷെഡ്യൂള്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്താനും ആപ്പ് ഉപയോഗിക്കുമെന്നാണു റിപ്പോര്‍ട്ട്.

ഐസിഎംആര്‍, ആരോഗ്യ മന്ത്രാലയം, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ ഏജന്‍സികള്‍ ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രത്തില്‍നിന്നുമുള്ള ഡേറ്റ സമന്വയിപ്പിക്കുന്നതിന് ആപ്പ് സഹായിക്കും. വാക്‌സിന്റെ ഷെഡ്യൂള്‍, വാക്‌സിനേറ്ററിന്റെ വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കുന്നതിന് ഈ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ കഴിയും.

28,000 സംഭരണ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സ്‌റ്റോക്കുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനും താപനില ലോഗറുകള്‍ സ്ഥാപിക്കുന്നതിലൂടെ സംഭരണ താപനില നിരീക്ഷിക്കുന്നതിനും കോള്‍ഡ് ചെയിന്‍ മാനേജര്‍മാരെ വിന്യസിക്കുന്നതിനും ആപ് സഹായിക്കും. ലോഡ് ഷെഡിങ്, വോള്‍ട്ടേജ് ഏറ്റക്കുറച്ചിലുകള്‍ എന്നിവ പോലുള്ള സംഭരണ സ്ഥലങ്ങളിലെ താപനില വ്യതിയാനങ്ങള്‍ കണ്ടെത്താനും ആപ്പ് ഉപകാരപ്പെടും.

ഒരു സംഭരണ കേന്ദ്രത്തില്‍നിന്നും ആരോഗ്യ കേന്ദ്രത്തിലേക്കോ ജില്ലാ ആശുപത്രിയിലേക്കോ വാക്‌സിനേഷനായി മറ്റേതെങ്കിലും ആശുപത്രിയിലേക്കോ ഉള്ള യാത്രയും ട്രാക്ക് ചെയ്യും. വാക്‌സീന്‍ നല്‍കേണ്ട ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് പോരാളികള്‍, 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, രോഗാവസ്ഥയുള്ളവര്‍ തുടങ്ങിയ നാല് മുന്‍ഗണനാ ഗ്രൂപ്പുകളുടെ ഡേറ്റയും ആപ്ലിക്കേഷനില്‍ ഉണ്ടായിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com