സുവര്‍ണ ക്ഷേത്രത്തിലെത്തിയ യുവതിയെ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; മൂന്നുപേര്‍ അറസ്റ്റില്‍

സുവര്‍ണ ക്ഷേത്രത്തിലും ഗുരുദ്വാര ഷഹിദന്‍ സാഹിബും സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു യുവതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അമൃത്സര്‍: പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ യുവതിയെ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടാരി ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. 

ഭക്ഷ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവരാണ് യുവതിയെ പീഡിപ്പിച്ചത്. സുവര്‍ണ ക്ഷേത്രത്തിലും ഗുരുദ്വാര ഷഹിദന്‍ സാഹിബും സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു യുവതി. വീട്ടിലേക്ക് മടങ്ങാന്‍ ബസ് സ്റ്റാന്റിലെത്തിയ യുവതിയെ വാഗാ ബോര്‍ഡറിലെ അട്ടാരിയിലെത്തിക്കാമെന്ന് പറഞ്ഞ് പ്രതികളില്‍ ഒരാള്‍ സമീപിച്ചു. തുടര്‍ന്ന് ഇയാള്‍ക്കൊപ്പം യുവതി യാത്ര തിരിച്ചു. 

യുവതിയെ ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ഇയാള്‍, സുഹൃത്തുക്കളായ അഞ്ചുപേരോടൊപ്പം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിറ്റേദിവസം യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com