തമിഴ്‌നാട്ടിൽ ഓൺലൈൻ ചൂതാട്ടത്തിന് വിലക്ക്; നിയമം ലംഘിച്ചാൽ രണ്ടു വർഷംവരെ തടവ് ശിക്ഷ 

തമിഴ്‌നാട്ടിൽ ഓൺലൈൻ ചൂതാട്ടത്തിന് വിലക്ക്; നിയമം ലംഘിച്ചാൽ രണ്ടു വർഷംവരെ തടവ് ശിക്ഷ 

ഓൺലൈൻ ചൂതാട്ട കേന്ദ്രങ്ങൾ നടത്തുന്നവർക്ക് 10,000 രൂപയായിരിക്കും പിഴ

ചെന്നൈ: തമിഴ്‌നാട്ടിൽ ഓൺലൈൻ ചൂതാട്ടം നിരോധിച്ചുകൊണ്ട് സർക്കാർ പ്രത്യേക ഓർഡിനൻസ് ഇറക്കി. ഓൺലൈൻ ചൂതാട്ടത്തിൽ പങ്കെടുത്ത് പണം നഷ്ടപ്പെട്ടതിനെ തുടർന്ന് നിരവധി പേർ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സർക്കാരിന്റെ നടപടി.  ഓൺലൈൻ ചൂതാട്ടം നടത്തുന്നവർക്ക് ഇനി 5000 രൂപ പിഴയും ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവും ലഭിക്കും. 

ഓൺലൈൻ ചൂതാട്ട കേന്ദ്രങ്ങൾ നടത്തുന്നവർക്ക് 10,000 രൂപയായിരിക്കും പിഴ. കുറ്റക്കാർക്ക് രണ്ടു വർഷം തടവ് ശിക്ഷയും ലഭിക്കും.

ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന് സംസ്ഥാനത്ത് വ്യാപക ആവശ്യം ഉയർന്നിരുന്നു. ചൂതാട്ടം നിരോധിക്കുന്നത് പരിശോധിച്ചുകൂടേയെന്ന് ചൂതാട്ടനിരോധന ഹർജി പരിഗണിക്കുന്നതിനിടെ മദ്രാസ് ഹൈക്കോടതിയും സർക്കാരിനോട് ആരാഞ്ഞിരുന്നു. തുടർന്നാണ് 1930ലെ ചൂതാട്ട നിയമത്തിൽ ഭേദഗതി വരുത്തി സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയത്. ചൂതാട്ടം വലിയ സാമൂഹിക വിപത്താണെന്ന് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. ഓർഡിനൻസിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് ഒപ്പിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com