പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നും അയ്യായിരത്തിന് മുകളില്‍; മഹാരാഷ്ട്രയില്‍ ആശങ്ക തുടരുന്നു; തമിഴ്‌നാട്ടിലും ആന്ധ്രയിലും ആശ്വാസം

മുംബൈ: മഹാരാഷ്ട്രയില്‍ ആശങ്ക സൃഷ്ടിച്ച് കോവിഡ് വ്യാപനം വീണ്ടും ഉയരുന്നു. തുടര്‍ച്ചയായി മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അയ്യായിരത്തിലെത്തി. ഇന്ന് 5,753 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും ഇന്നും രണ്ടായിരത്തില്‍ താഴെയാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. 

മഹാരാഷ്ട്രയില്‍ ഇന്ന് 4,060 പേര്‍ക്കാണ് രോഗ മുക്തി. 50 പേര്‍ മരിച്ചു. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 17,80,208 ആയി. 16,51,064 പേര്‍ക്കാണ് രോഗ മുക്തി. 81,512 ആക്ടീവ് കേസുകള്‍. ഇന്ന് 50 മരിച്ചതോടെ സംസ്ഥാനത്തെ മൊത്തം മരണം 46,623 ആയി. 

തമിഴ്‌നാട്ടില്‍ ഇന്ന് 1,655 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 19 പേര്‍ മരിച്ചു. 2,010 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 7,69,995 ആയി. 7,45,848 പേരാണ് ഇതുവരെ രോഗ മുക്തരായത്. 12,542 ആക്ടീവ് കേസുകള്‍. ആകെ മരണം 11,605. 

ആന്ധ്രയില്‍ ഇന്ന് 1,121 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 8,62,213 ആണ്. 14,249 ആക്ടീവ് കേസുകള്‍. 8,41,026 പേര്‍ക്ക് രോഗ മുക്തി. സംസ്ഥാനത്തെ ആകെ മരണം 6,938.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com