ലക്ഷങ്ങളുടെ വായ്പ ബാധ്യത; മോഷണത്തിനിറങ്ങിയ 26കാരന്‍ വനിതാ ദന്തഡോക്ടറുടെ വീട്ടില്‍;  യുവതിയെ കഴുത്തില്‍ കുത്തിക്കൊന്നു

വനിതാ ദന്തഡോക്ടറെ കുത്തിക്കൊലപ്പെടത്തിയ സംഭവത്തില്‍ 26 കാരന്‍ പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: വനിതാ ദന്തഡോക്ടറെ കുത്തിക്കൊലപ്പെടത്തിയ സംഭവത്തില്‍ 26 കാരന്‍ പിടിയില്‍. വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിനായാണ് പ്രതി മോഷണം നടത്തിയെതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മോഷണത്തെ ഡോക്ടര്‍ ശക്തമായി പ്രതിരോധിച്ചതോടെ കുത്തിക്കൊലപ്പെടുത്തകയായിരുന്നെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.  കൊലയ്ക്ക് ശേഷം ഡോക്ടറുടെ നാലും രണ്ടും വയസുള്ള കുട്ടികളെ കത്തികൊണ്ട് പരിക്കേല്‍പിച്ചു. കൊലപാതകിയെ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് പിടികൂടിയത്.

കൊല നടത്തി 12 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ കണ്ടെത്താന്‍ പൊലീസിനായി. പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുയും ചെയ്തു. 

ടിവി ടെക്‌നീഷ്യനെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ദന്തഡോക്ടര്‍ നിഷ സിംഗാളിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ അക്രമി കടന്നത്. പിന്നീടായിരുന്നു അതിദാരുണമായ കൊലപാതകം. കത്തി ഉപയോഗിച്ച് നിഷാ സിംഗാളിനെ കഴുത്തറുത്ത് കൊന്നു. അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന നിഷയുടെ രണ്ടും നാലു വയസുള്ള കുട്ടികളെ അക്രമി കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു. കൃത്യം നടക്കുമ്പോള്‍ നിഷയുടെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല.

അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ലഭിച്ച സിസിടിവി ഫൂട്ടേജിന്റെ സഹായത്തോടെയാണ് 26കാരനായ ശുഭം പതക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം ഇയാള്‍ ഒരു മണിക്കൂറോളം അപ്പാര്‍ട്ട്‌മെന്റില്‍ ചിലവഴിച്ചതായി പൊലീസ് പറഞ്ഞു. ടിവി ടെക്‌നീഷ്യനെന്ന് വ്യാജേനെ ഇയാള്‍ മുന്‍പ് കവര്‍ച്ച നടത്തിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com