അമ്മയുടെ ജഡത്തിന് സമീപത്ത് നിന്നു കരച്ചിൽ; തിരഞ്ഞപ്പോൾ കിട്ടിയത് രണ്ട് കടുവക്കുഞ്ഞുങ്ങളെ; രക്ഷകരായി വനം ഉദ്യോ​ഗസ്ഥർ

മൈസൂരു: പെൺ കടുവയുടെ ജഡം കിടന്ന സ്ഥലത്ത് നിന്ന് രണ്ട് കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തി. മുതുമലൈ കടുവാ സങ്കേത പരിധിയിലെ സിങ്കര റെയ്ഞ്ചിൽപ്പെടുന്ന അചകരെയ്ക്ക് സമീപമാണ് സംഭവം. പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി സംരക്ഷണം നൽകി.

ബന്ദിപ്പുർ കടുവ സങ്കേതത്തിന്റെ അതിർത്തിക്കടുത്താണിത്. വെള്ളിയാഴ്ച വൈകീട്ടാണ് പെൺ കടുവയുടെ മൃതദേഹം മുതുമലൈ കടുവ സങ്കേത പരിധിയിലെ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പിറ്റേന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടത്താനായി എത്തിയപ്പോൾ സമീപത്തു നിന്ന്‌ കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുകയായിരുന്നു. 

തുടർന്നു നടത്തിയ തിരച്ചിലിലാണ് രണ്ട് ആൺ കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. തളർന്നു പോയ കുഞ്ഞുങ്ങളെ ഉടൻ ഉദ്യോഗസ്ഥർ വനം വകുപ്പിന്റെ സംരക്ഷണത്തിലാക്കി.

കടുവക്കുഞ്ഞുങ്ങൾ തനിയേ ജീവിക്കാനായ ശേഷം കാട്ടിലേക്ക് മടക്കി അയയ്ക്കുമെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. വിഷം ഉള്ളിൽച്ചെന്നതാണ് പെൺ കടുവയുടെ മരണത്തിന് കാരണം എന്നു സംശയിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com