കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലേക്കുള്ള ഗതാഗതം നിര്‍ത്തിവെക്കാന്‍ മഹാരാഷ്ട്ര ആലോചിക്കുന്നു

ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള ട്രെയിന്‍, ബസ്, വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവെക്കുന്നതാണ് പരിഗണിക്കുന്നത്
കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലേക്കുള്ള ഗതാഗതം നിര്‍ത്തിവെക്കാന്‍ മഹാരാഷ്ട്ര ആലോചിക്കുന്നു

മുംബൈ : കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ള ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള ഗതാഗതം നിര്‍ത്തിവെക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇക്കാര്യത്തില്‍ അടുത്ത എട്ടു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രി വിജയ് വഡ്ഡേതിവാര്‍ പറഞ്ഞു. 

ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള ട്രെയിന്‍, ബസ്, വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവെക്കുന്നതാണ് പരിഗണിക്കുന്നത്. ഗതാഗതം നിര്‍ത്തിവെക്കാന്‍ ഉടനടി തീരുമാനമെടുക്കില്ല. ഈ മാസം 30 വരെ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. ഡല്‍ഹിയ്ക്ക് പുറമെ, ഗുജറാത്തിലെയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് സംസ്ഥാന പുനരധിവാസ വകുപ്പ് മന്ത്രി വിജയ് വഡ്ഡേതിവാര്‍ അറിയിച്ചു. 

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളോട് രോഗവ്യാപനം തടയാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലും വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ആശങ്കയോടെയാണ് കാണുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com