മഹാരാഷ്ട്രയില്‍ ഇന്ന് 4,153പേര്‍ക്ക് കോവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 17,84,361പേര്‍ക്ക്

മഹാരാഷ്ട്രയില്‍ ഇന്ന് 4,153പേര്‍ക്ക് കോവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 17,84,361പേര്‍ക്ക്

81,902പേര്‍ ചികിത്സയിലാണ്. 16,54,793പേര്‍ ആകെ രോഗമുക്തരായി.

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 4,153പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,729 പേര്‍ രോഗമുക്തരായി. 30പേര്‍ മരിചച്ചു. 17,84,361പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 81,902പേര്‍ ചികിത്സയിലാണ്. 16,54,793പേര്‍ ആകെ രോഗമുക്തരായി. 46,653പേരാണ് ഇതുവരെ മരിച്ചത്. 

അതേസമയം, സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണം.

വിമാനത്തില്‍ വരുന്നവര്‍ 72 മണിക്കൂറിനുള്ളിലും ട്രെയിന്‍ യാത്രികര്‍ 96 മണിക്കൂറിനുള്ളിലും പരിശോധന ഫലം ലഭ്യമാക്കണം. മഹാരാഷ്ട്രയിലേക്ക് പോകുന്ന ട്രെയിന്‍ ഗോവ വഴിയായതിനാല്‍ കേരളത്തില്‍ നിന്നുള്ളവരും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com