നവജാതശിശുക്കളുടെയും അമ്മമാരുടെയും ആരോഗ്യം ഉറപ്പുവരുത്താന്‍ അംഗനവാടി വര്‍ക്കര്‍ ദിവസവും വഞ്ചി തുഴയുന്നത് 18 കിലോമീറ്റര്‍; നാട്ടുകാരുടെ 'പ്രിയങ്കരി' (വീഡിയോ)

നവജാതശിശുക്കളുടെയും അമ്മമാരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനും പോഷാകാഹാരക്കുറവ് പരിഹരിക്കുന്നതിനുമായാണ് കഷ്ടപ്പെട്ട് ഇത്രദൂരം സഞ്ചരിക്കുന്നത്‌ 
നവജാതശിശുക്കളുടെയും അമ്മമാരുടെയും ആരോഗ്യം ഉറപ്പുവരുത്താന്‍ അംഗനവാടി വര്‍ക്കര്‍ ദിവസവും വഞ്ചി തുഴയുന്നത് 18 കിലോമീറ്റര്‍; നാട്ടുകാരുടെ 'പ്രിയങ്കരി' (വീഡിയോ)

മുംബൈ:  രാജ്യത്ത്  കോവിഡ് വ്യാപനത്തിനിടെ നവജാതശിശുക്കളുടെയും അവരുടെ അമ്മമാരുടെയും ആരോഗ്യസംരക്ഷണത്തിനായി ഒരു അങ്കണവാടി വര്‍ക്കര്‍ ദിവസവും വഞ്ചി തുഴയുന്നത് 18 മണിക്കൂര്‍. മഹാരാഷ്ട്രയിലെ ഒരു ഉള്‍ഗ്രാമത്തിലാണ് റീലു വാസവെ എന്ന യുവതി കിലോമീറ്ററോളം സഞ്ചരിച്ച് നാട്ടുകാരുടെപ്രിയങ്കരിയാവുന്നത്. 

റീലു വളര്‍ന്നത് നമര്‍മ്മദയുടെ തീരത്താണ്. അവര്‍ ചെറുപ്പത്തില്‍ തന്നെ നീന്തല്‍ പഠിച്ചു. ഏപ്രില്‍ മുതല്‍ അലിഗട്ടിലെയും ദാദറിലെയും നവജാതശിശുക്കളുടെയും അമ്മമാരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനും പോഷാകാഹാരക്കുറവ് പരിഹരിക്കുന്നതിനുമായി ഇവര്‍ ദിനം പ്രതി ഇവിടെ എത്തുന്നത്. 

അംഗനവാടി വര്‍ക്കറായതിനാല്‍ ഇവര്‍ക്ക് നവജാത ശിശുക്കളുടെയും അമ്മമാരുടെയും  ഭാരം ആരോഗ്യസംരക്ഷണം, വളര്‍ച്ച തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. ദിവസവും ഇവിടെ എത്തുന്ന കാര്യം എളുപ്പമല്ലെന്നാണ് റീലു പറയുന്നത്. ഇത്രദൂരം വഞ്ചി തുഴയുന്നതിനാല്‍ കൈ വേദനയ്ക്കും നടുവേദനയ്ക്കും ഒരു കുറവുമില്ല. എന്നാല്‍ അതൊന്നും തന്നെ ബുദ്ധിമുട്ടിക്കുന്നില്ല. നവജാതശിശുക്കളും അമ്മമാരും പോഷകാഹാരം കഴിക്കുകയും ആരോഗ്യത്തോടെ തുടരുകയുമാണ് വേണ്ടതെന്ന് ഇവര്‍ പറയുന്നു. 

ഇവരുടെ മഹത്തായ പ്രവര്‍ത്തനത്തെ എല്ലാവരും അഭിനന്ദിക്കുന്നുണ്ട്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ യുവതിയുടെ പ്രവര്‍ത്തനത്തെ മുഖ്യമന്ത്രിയുടെ ഓഫീസും അഭിനന്ദിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com