'ഞങ്ങള്‍ അഖണ്ഡ ഭാരതത്തിലാണ് വിശ്വസിക്കുന്നത്';കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

​പാകിസ്ഥാനിലെ കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്.
'ഞങ്ങള്‍ അഖണ്ഡ ഭാരതത്തിലാണ് വിശ്വസിക്കുന്നത്';കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: പാകിസ്ഥാനിലെ കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. മുംബൈയിലെ 'കറാച്ചി സ്വീറ്റ്‌സ്' എന്ന സ്ഥാപനത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ശിവസേന നേതാവ് രംഗത്തുവന്നതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

'അഖണ്ഡഭാരതത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു' ഫഡ്‌നാവിസ് പറഞ്ഞു. 

ശിവസേന നേതാവ് നിതിന്‍ നന്ദഗോകര്‍, ബേക്കറി ഉടമയോട് കറാച്ചി എന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് മോശമായി പെരുമാറിയ വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

എന്നാല്‍ ഇയാളെ തള്ളി ശിവസേന നേതൃത്വം രംഗത്തുവന്നു. കറാച്ചി സ്വീറ്റ്‌സിന്റെ പേര് മാറ്റണം എന്നുള്ളത് പാര്‍ട്ടിയുടെ നിലപാട് അല്ലെന്ന് ശിവസേന നേതാവ്  സഞ്ജയ് റൗത്ത് പറഞ്ഞു. 

ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ചേര്‍ത്ത് ബിജെപി ഒറ്റരാജ്യമാക്കുകയാണെങ്കില്‍ താന്‍ അതിനെ സ്വാഗതം ചെയ്യുമെന്ന് എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് പറഞ്ഞു. ബെര്‍ലിന്‍ മതില്‍ പൊളിക്കാമെങ്കില്‍ എന്തുകൊണ്ട് ഈ മൂന്നു രാജ്യങ്ങളും തമ്മില്‍ ഒന്നായിക്കൂട എന്നായിരുന്നു നവാബിന്റെ ചോദ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com